അമ്മയ്ക്ക് പുതിയ കമ്മിറ്റിക്കായി ഞാൻ തുടക്കം കുറിച്ചു: സുരേഷ് ഗോപി

By :  Aiswarya S
Update: 2024-11-01 07:03 GMT

താരസംഘടനയായ ‘അമ്മ’യിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും അതിനുള്ള തുടക്കം താൻ കുറിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് അമ്മ. കേരളപിറവി ദിനത്തോട് അനുബന്ധിച്ച് കുടുംബ സംഗമവും നടത്തി.

അമ്മ സംഘടന ശക്തമായി തിരിച്ച് വരും. അമ്മയിൽ പുതിയ കമ്മിറ്റി ഉടൻ ഉണ്ടാകും. ഇത് സംബന്ധിച്ച് മോഹൻലാലുമായി ചർച്ച നടത്തി. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചർച്ചക്കൾക്ക് താൻ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി നടൻ ധർമ്മജനും പ്രതികരിച്ചു. സുരേഷ് ഗോപി സ്‌നേഹത്തോടെ അങ്ങനെ പറഞ്ഞതായി ധർമ്മജൻ വ്യക്തമാക്കി. മലയാള സിനിമ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന് പിന്നാലെ ലൈംഗികാരോപണങ്ങൾ ഉയർന്നതിൽ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജി വച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹൻലാൽ പ്രസിഡന്റ് ആയ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി രാജി വച്ചത്.

Tags:    

Similar News