ആവേശം ജ്വലിപ്പിച്ചുകൊണ്ട് പുഷ്പ : ദി റൂൾ പോസ്റ്റർ
സിനിമ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2: ദി റൂൾ . ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾ വൻ ഹൈപ്പോടെയാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ഇപ്പോൾ ആവേശം ജ്വലിപ്പിച്ചുകൊണ്ട് പുഷ്പ 2: ദി റൂളിന്റെ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. പോസ്റ്ററിൽ നടൻ അല്ലു അർജുൻ പുഷ്പ ലുക്കിൽ സ്വഗോടെ ഇരിക്കുന്നു. ഒരു സാധാരണ ഷർട്ടും കൈലി മുണ്ടും ധരിച്ച, സ്വർണ്ണാഭരണങ്ങൾ ഏട്ടന് പോസ്റ്ററിൽ അല്ലു അർജുൻ കാണുന്നത്. പുഷ്പ 2ന്റെ റിലീസിന് ഇനി 50 ദിവസം കൂടെ എന്നതും പോസ്റ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്
ബ്ലോക്ക്ബസ്റ്റർ പുഷ്പ: ദി റൈസിൻ്റെ തുടർച്ചയായ ചിത്രം 2024 ഡിസംബർ 6 ന് റിലസ് ചെയ്യും. സുകുമാരന് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിൽ പുഷ്പ രാജ് എന്ന കഥാപാത്രമായാണ് അല്ലു അർജുൻ എത്തുന്നത്. ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. ആക്ഷൻ ത്രില്ലെർ ജേർണറിൽ ഒരുക്കുന്നചിത്രം രാജ്യത്തുടനീളമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്