'അപ്പോഴാണ് മമ്മൂട്ടി സാറിന്റെ മകനാണ് ദുൽഖർ എന്നറിയുന്നത്; തീർച്ചയായും ദുൽഖർ ഫാൻസിനു അഭിമാനിക്കാവുന്ന ചിത്രമാണ് ലക്കി ഭാസ്‌ക്കർ' : വെങ്കി അറ്റലൂരി

പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 30നു തീയേറ്ററുകളിൽ എത്തും.

Update: 2024-10-25 05:13 GMT

ദുൽഖർ സൽമാൻ നായകനാകുന്ന , ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്‌ക്കർ. ചിത്രത്തിന്റെ പ്രൊമോഷൻ വേദിയായ കൊച്ചി ലുലു മാളിൽ നടന്ന പരിപാടിക്കിടെ സംവിധായകൻ വെങ്കി അറ്റലൂരി ചിത്രത്തിനെ പറ്റി പറഞ്ഞ വാക്കുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ലക്കി ഭാസ്‌ക്കർ എന്ന ചിത്രത്തിനെ പറ്റിയുള്ള കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കാൻ പറഞ്ഞപ്പോഴാണ് സംവിധായകൻ ദുൽഖർ സൽമാനുമായുള്ള തന്റെ സൗഹൃദം തുടങ്ങുന്നത് മുതലുള്ള കാര്യങ്ങൾ പങ്കുവെച്ചത്. 2013 കാലഘട്ടത്തിലാണ് 'ABCD' എന്ന ചിത്രത്തിൽ ദുൽഖറിനെ കാണുന്നത്. അന്ന് ചിത്രം കണ്ടിട്ട് ദുൽഖറിനെപ്പറ്റി ഗൂഗിളിൽ നോക്കിയിരുന്നു. അപ്പോഴാണ് മമ്മൂട്ടി സാറിന്റെ മകനാണ് ദുൽഖർ എന്നറിയുന്നത്. പിന്നീട് 'ഓക്കെ കണ്മണി ' എന്ന ചിത്രത്തിന്റെ സമയത്ത് ഒരു തെലുങ്കു ചിത്രത്തിന്റെ കാര്യം താൻ പങ്കുവെച്ചിരുന്നു. എന്നാൽ ആ സമയത്ത് ദുൽഖർ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ തയാറായിരുന്നില്ല. അതിനു ശേഷമാണു 'മഹാനടി ', സീതാരാമം' എന്നി ചിത്രങ്ങൾ ദുൽഖർ ചെയ്യുന്നത്. ആ യാത്ര അങ്ങനെ ഇപ്പോൾ ലക്കി ഭാസ്ക്കറിലും എത്തി നിൽക്കുന്നു. കൂടാതെ ഈ ചിത്രം തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നും എന്ന് വെങ്കി ആറ്റിലൂരി പറയുന്നു.

" ലക്കി ഭാസ്കർ തീർച്ചയായും ദുൽഖർ ഫാൻസിനു അഭിമാനിക്കാവുന്ന ഒരു ചിത്രമായിരിക്കും. ഒരു സംവിധായകൻ എന്ന നിലയ്ക്ക് ഞാൻ അത് ഉറപ്പ് നൽകുന്നു. സിനിമയിലെ ദുൽഖർ സാർ വിജയിക്കുന്ന സന്ദർഭങ്ങളിൽ നിങ്ങൾ വിജയിക്കുന്ന പോലെ ഓരോരുത്തർക്കും തോന്നും.''- വെങ്കി അറ്റലൂരി പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ശ്രെധ നേടിയ വീഡിയോ ഇപ്പോൾ dq ഫാൻസിന്റെ ആവേശം കൂടിയിരിക്കുകയാണ്.

ആദ്യമായി കേരളത്തിൽ എത്തുന്നത് ദുൽഖറിന് വേണ്ടി കഥ പറയാനായി കൊച്ചി എത്തിയപ്പോഴാണെന്നും , അന്ന് ഉസ്താദ് ഹോട്ടലിൽ കണ്ടപോലെ മലബാർ ബിരിയാണി വാങ്ങി കഴിച്ചെന്നും സംവിധയകൻ പറഞ്ഞു.

ധനുഷ് നായകനായ 2023ൽ ഇറങ്ങിയ തമിഴ് ചിത്രം 'വാത്തി 'യാണ് വെങ്കി ആറ്റിലൂരിയുടെ അവസാനമായി ഇറങ്ങിയ സംവിധാന ചിത്രം. ഒരു സാധാരണ ബാങ്ക് ജീവനക്കാരൻ കോടീശ്വരനാകുന്ന കഥ പറയുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് ദുൽഖറിന്റെ നായികയായി എത്തുന്നത്. നിമിഷ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 30നു തീയേറ്ററുകളിൽ എത്തും.  

Tags:    

Similar News