വർഷങ്ങളായി കെട്ടിപ്പടുത്ത പാരമ്പര്യത്തോട് നീതി പുലർത്തുക മാത്രമല്ല വലിയ ഉത്തരവാദിത്തം ആണ് ജെയ്സൺ ഉള്ളത്: സന്ദീപ് കിഷൻ

Update: 2025-02-14 11:45 GMT

നടൻ വിജയുടെ മകൻ ജെയ്‌സൺ സഞ്ജയ്‌ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിൽ സദീപ് കിഷൻ ആണ് നായകനായി എത്തുന്നത്. അഭിനയ ജീവിതം അവസാനിപ്പിച്ചുകൊണ്ട് പൂർണ്ണമായും രാഷ്‌ടീയ രംഗത്തേയ്ക്ക് ഇറങ്ങിയ വിജയ്ക്ക് മികച്ചൊരു പിൻഗാമി തന്നെയാണ് ജെയ്സൺ സഞ്ജയ്. വിജയ്‌യുടെ പാരമ്പര്യം നിലനിർത്താൻ ഒരുങ്ങുകയാണ് ആദ്യ സംവിധാനത്തിലൂടെ മകൻ. തമിഴിലെ തന്നെ ഏറ്റവും വലിയ ബാനറായ ലൈക്ക പ്രൊഡക്ഷൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

നവാഗത സംവിധായകൻ ജേസൺ സഞ്ജയ്‌ക്കൊപ്പമുള്ള തൻ്റെ വരാനിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ച് സുന്ദീപ് കിഷൻ തുറന്നു പറഞ്ഞിരിക്കുകയാണ്. വലിയ ഉത്തരവാദിത്തം ആണ് ജേസൺ ഏറ്റെടുത്തിരിക്കുന്നതെന്നു താരം പറയുന്നു.

തൻ്റെ പിതാവ് ദളപതി വിജയ് വർഷങ്ങളായി കെട്ടിപ്പടുത്ത പാരമ്പര്യത്തോട് നീതി പുലർത്തുക മാത്രമല്ല, ലോകമെമ്പാടുമുള്ള തൻ്റെ ആരാധകരെ തൃപ്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് താരം പരാമർശിച്ചു.

“ജെയ്‌സന്റെ സിനിമാ ഭാഷയും സംവിധായകനായി അരങ്ങേറ്റത്തിനായി ജെയ്സൺ നടത്തുന്ന പരിശ്രമവും എന്നെ ശരിക്കും ആകർഷിച്ചു. തൻ്റെ പിതാവിൻ്റെ പാരമ്പര്യത്തോട് നീതി പുലർത്താനും വിജയ് സാറിൻ്റെ വലിയ ആരാധകരെ തൃപ്തിപ്പെടുത്താനുമുള്ള ഈ വലിയ ഉത്തരവാദിത്തവും ജെയ്സൺ ഉണ്ട്. സന്ദീപ് പറയുന്നു.

ജെയ്‌സണിൽ വലിയ വിശ്വാസമുണ്ടെന്നും മുന്നോട്ടുള്ള പ്രോജക്‌റ്റിൽ ആവേശഭരിതനാണെന്നും താരം പറയുന്നു. സംഗീതസംവിധായകൻ എന്ന നിലയിൽ തമൻ അല്ലാതെ മറ്റാരുമല്ല ഈ ചിത്രത്തിന് ചില അതിശയകരമായ സംഗീതം നൽകിയതെന്നും താരം വെളിപ്പെടുത്തി.

ജെയ്‌സൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ പ്രൊജക്റ്റ് ഒരു തമിഴ് സ്‌പോർട്‌സ് ഡ്രാമയാണ് എന്ന അഭ്യൂഹങ്ങൾ ആണ് നിലനിൽക്കുന്നത് .

Tags:    

Similar News