അബ്രാം ഖുറേഷിയായി ജയൻ ; ഇത് കോളിളക്കം 2
മോഹൻലാലിന്റെ ഹിറ്റ് കഥാപാത്രമാണ് ലൂസിഫറിലെ അബ്രാം ഖുറേഷി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. എന്നാൽ അബ്രാം ഖുറേഷിയായി ചിത്രത്തിൽ അകാലത്തിൽ മലയാള സിനിമയ്ക്ക് നഷ്‌ടമായ നടൻ ജയൻ എത്തിയാലോ? ഞെട്ടാൻ വരട്ടെ ...കാര്യം സത്യമാണ്.ഇങ്ങനെയൊരു വീഡിയോ ആണ് എപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. എ ഐ (നിർമ്മിത ബുദ്ധി) ഉപഗോഗിച്ചാണ് അബ്രാം ഖുറേഷിയായി കോളിളക്കം എന്ന സിനിമയുടെ മാതൃകയിൽ ജയനെ അവതരിപ്പിച്ചത്.മൾട്ടിവേഴ്സ് മാട്രിക്സ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഇത്തരമൊരു വീഡിയോ പുറത്തിറക്കിയത്. ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങളിൽ അബ്രാം ഖുറേഷിയായി എത്തുന്ന മോഹൻലാലിന് പകരമാണ് ജയനെ ഇവർ കൊണ്ടുവന്നത്. ഹോളിവുഡ് തരാം ടോം ക്രൂസിനെയും ജയനൊപ്പം വിഡിയോയിൽ കാണാൻ സാധിക്കും. 'കോളിളക്കം 2' എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര്. അന്തരിച്ചെങ്കിലും ഇപ്പോഴും സിനിമ പ്രേമികളുടെ മനസ്സിൽ നിലനിൽക്കുന്ന താരത്തിന്റെ ഇത്തരമൊരു വീഡിയോ ആരാധകർക്ക് വലിയ സന്തോഷമാണ് നൽകുന്നത്. ''എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു'' എന്ന അടികുറിപ്പോടെ നടൻ ബൈജുവും ഈ വീഡിയോ പങ്കുവെച്ചു.
അതേസമയം നേരത്തെ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വിന്റജ് ലുക്കിൽ ഹോളിവുഡ് സിനിമകളിലെ കഥാപാത്രമായാൽ എങ്ങനെയിരിക്കും എന്ന തരത്തിലുള്ള എ ഐ ചിത്രങ്ങളും പുറത്തിറക്കിയിരുന്നു.