നിക്കിനി ഇവിടെ ജീവിക്കണ്ടെന്ന് മാളവിക; ടെൻഷൻ അടിച്ച് ജയറാം
jayaram
വിവാഹം കഴിഞ്ഞ് ഭാര്യയുടെയും കുടുംബിനിയുടെയും റോളിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു നടൻ ജയറാമിന്റെ ഭാര്യ പാർവതി. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം നൃത്തത്തിൽ മടങ്ങിവന്നുവെങ്കിലും, പാർവതിയെ സിനിമയിൽക്കണ്ടില്ല. ഇപ്പോളിതാ പാർവതിയെ കുറിച്ച് മകൾ പറഞ്ഞ കാര്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
ജയറാം പലപ്പോഴും ഷൂട്ടിംഗ് തിരക്കുകളിൽ മുഴുകുമ്പോൾ, മക്കളുടെ കാര്യം നോക്കേണ്ട ചുമതല പാർവതിക്കായിരുന്നു. കുട്ടികളുടെ സ്കൂൾ കാലഘട്ടം മുതൽ, അവർ മുതിർന്നപ്പോൾ വരെയുള്ള കാര്യങ്ങൾ പാർവതിയുടെ നേതൃത്വത്തിലാണ് നോക്കിനടത്തിയിരുന്നത്
അധ്യാപികയുടെ മകളാണ് പാർവതി. ഗണിതശാസ്ത്രമായിരുന്നു പാർവതിയുടെ അമ്മയുടെ വിഷയം. പാർവതിയും പഠന കാര്യത്തിൽ കണക്കിൽ മിടുക്കിയായിരുന്നു. അമ്മ 95 ശതമാനം വരെ കണക്ക് പരീക്ഷയിൽ മാർക്ക് നേടിയിരുന്നു എന്ന് മാളവിക പറയുന്നു
കണക്ക് പരീക്ഷയുടെ കാര്യത്തിൽ മാളവിക അമ്മയുടെ മകളല്ല, അച്ഛന്റെ മകളാണ് എന്ന് സമ്മതിക്കുന്നു. കണക്ക് മാളവികയ്ക്ക് മലകയറ്റം. കുട്ടിയായിരിക്കെ, ഒരു ദിവസം പാർവതിയും മകളും കണക്കിന്റെ കാര്യം പറഞ്ഞ് വഴക്കായി. വഴക്ക് മൂത്തതും മാളവിക ആശ്വാസം കണ്ടത് അച്ഛനിലാണ്. ദൂരെ എവിടെയോ ഷൂട്ടിങിലായിരുന്നു അച്ഛൻ ജയറാം അന്ന്
‘എനിക്കിനി ഇവിടെ ജീവിക്കണ്ട’ എന്നായിരുന്നു മാളവികയുടെ ഭീഷണി. മകളുടെ ഈ നിലപാട് കേട്ട് ജയറാം ആകെ ടെൻഷൻ അടിച്ചു എന്ന് മാളവിക ഓർക്കുന്നു. മുതിർന്നപ്പോൾ മാളവിക സിനിമയിൽ വന്നില്ലെങ്കിലും, അച്ഛന്റെ ഒപ്പം ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു