'അന്ന് തനിക് ലഭിക്കുന്നതിലും മൂന്നിരട്ടി ശമ്പളം ജ്യോതികയ്ക്ക് ഉണ്ടായിരുന്നു': സൂര്യ
കാക്ക കാക്ക ചെയ്തപ്പോൾ തനിക്ക് ലഭിച്ച പ്രതിഫലത്തിൻ്റെ മൂന്നിരട്ടിയാണ് ഭാര്യ ജ്യോതികയ്ക്ക് നൽകിയതെന്ന് കാര്യം വെളിപ്പെടുത്തി നടൻ സൂര്യ.
സൂര്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കങ്കുവ 2024 നവംബർ 14-ന് റിലീസിന് മുന്നോടിയായി, നൽകിയ അഭിമുഖത്തിൽ ആണ് തൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ കാഖ കാഖയെക്കുറിച്ചുള്ള രസകരമായസംഭവം സൂര്യ പങ്കുവെച്ചത്. നടിയും തന്റെ ഭാര്യയുമായ ജ്യോതിക തനിക്ക് ലഭിച്ചതിൻ്റെ മൂന്നിരട്ടി ശമ്പളം വാങ്ങിയിരുന്നുവെന്ന് സൂര്യ അഭിമുഖത്തിൽ വെളിപ്പെടുത്തി. അന്ന് ജ്യോതികയ്ക്ക് തനിക് ലഭിക്കുന്നതിലും മൂന്നിരട്ടി ശമ്പളം ഉണ്ടായിരുന്നു.അതിൽ ജ്യോതികയെ ഓർത്തു താൻ വളരെ സന്തോഷിച്ചെന്നും സൂര്യ പറയുന്നു. ജ്യോതികയെപ്പോലെ ഒരാളുടെ ഒപ്പം ജീവിതയാത്ര നടത്താൻ തയ്യാറായപ്പോൾ, ജ്യോതികയുടെ മാതാപിതാക്കളും അതിനു തയ്യാറായി. താൻ എന്താണ് സമ്പാദിക്കുന്നതെന്നും ജ്യോതിക എന്താണ് സമ്പാദിക്കുന്നതെന്നും എപ്പോൾ താൻ മനസ്സിലാക്കുകയായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.
സൂര്യയും ജ്യോതികയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 2003-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് കാഖ കാഖ. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രം ചെന്നൈയിൽ എസിപിയായി ജോലി ചെയ്യുന്ന അൻബുസെൽവൻ എന്ന ഐപിഎസ് ഓഫീസറുടെ കഥയാണ് പറയുന്നത്.
വെങ്കിടേഷ് ദഗ്ഗുബട്ടി അഭിനയിച്ച ഘർഷണയുടെ തെലുങ്ക് പതിപ്പും ജോൺ എബ്രഹാമിനൊപ്പം ബോളിവുഡ് റീമേക്ക് ഫോഴ്‌സും ഉൾപ്പെടുന്ന ഒന്നിലധികം ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ശിവ സംവിധാനം ചെയ്യുന്ന ഫാൻ്റസി ആക്ഷൻ ചിത്രമായ കങ്കുവയിൽ ഉടൻ തന്നെ സൂര്യ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ബോബി ഡിയോൾ, ദിഷ പടാനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു.