കങ്കുവ സെക്കന്ഡ് സിംഗിൾ ഒക്ടോബർ 21ന്

Update: 2024-10-19 09:49 GMT

സൂര്യയുടെ കങ്കുവ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഇന്ത്യൻ സിനിമയുടെ നിലവാരം ഉയർത്തുന്ന തരത്തിലാണ് ചിത്രം ഒരുങ്ങുന്നത്. , കങ്കുവ സിനിമാറ്റിക് ലാൻഡ്‌സ്‌കേപ്പിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിൻ്റെ രണ്ടാമത്തെ സിംഗിൾ ആയ 'വാമോസ് ബ്രിൻകാർ ബേബ്' ഒക്ടോബർ 21നു പുറത്തിറങ്ങും. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻരണ്ടു കാലഘട്ടമായി ആയി ചിത്രം ഒരുക്കുന്നത്. ഇരട്ട വേഷത്തിലായിരിക്കും സൂര്യ ചിത്രത്തിൽ എത്തുന്നത്. ഫാന്റസി ആക്ഷൻ ജേർണറിൽ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധയകൻ ശിവയാണ്. 10,000-ത്തിലധികം ആളുകൾ പങ്കെടുക്കുന്ന ഏറ്റവും വലിയ യുദ്ധ സീക്വൻസുകളിൽ ചിത്രത്തിൽ ഉണ്ട്.350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് . സ്റ്റുഡിയോ ഗ്രീനും യു വി ക്രീഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യയോടൊപ്പം ബോബി ഡിയോൾ, ദിശ പട്ടാണി, ജഗപതി ബാബു, നടരാജൻ സുബ്രമണിയം, യോഗി ബാബു എന്നിവരും അഭിനയിക്കുന്നു.

Tags:    

Similar News