ആദ്യ മീറ്റിംഗിൽ ഇരട്ടി മധുരവുമായി കെ.യു. മനോജ്

മീറ്റിങിനിടെ നടന്ന ലക്കി ഡ്രോയിൽ ഒന്നാം സമ്മാനം ലഭിച്ചത് കെ.യു. മനോജിന്

By :  Athul
Update: 2024-07-01 10:16 GMT

മലയാള ചലച്ചിത്ര താര സംഘടനയായ 'അമ്മ'യുടെ ഈ തവണത്തെ ജനറൽ ബോഡിയിൽ ഇരട്ടി സന്തോഷമാണ് നടൻ കെ.യു. മനോജിന്. മീറ്റിങിനിടെ നടന്ന ലക്കി ഡ്രോയിൽ ഒന്നാം സമ്മാനം ലഭിച്ചത് കെ.യു. മനോജിന്. അതേ സമയം ‘അമ്മ’ അംഗത്വം ലഭിച്ചതിനു ശേഷമുള്ള മനോജിന്റെ ആദ്യ ജനറൽ ബോഡിയോഗമായിരുന്നു ഇത്തവണ നടന്നത്. തന്റെ ആദ്യ മീറ്റിങ്ങിൽ മറ്റൊരു സന്തോഷവും അങ്ങനെ തേടിയെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം സ്മാർട് ടിവി സ്വന്തമാക്കാനുള്ള ഭാഗ്യം കിട്ടിയത് മണിക്കുട്ടനായിരുന്നു. കഴിഞ്ഞ ജനറൽ ബോഡി മുതൽ ആണ് ലക്കി ഡ്രോ ‘അമ്മ’യിൽ ഏർപ്പെടുത്തിയത്.





‘‘മലയാള സിനിമാ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ യിൽ അംഗത്വം ലഭിച്ച് ആദ്യ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം. അതിലുപരി മൈജി ഏർപ്പെടുത്തിയ ലക്കി ഡ്രോയുടെ ഒന്നാം സമ്മാനമായ ലാപ്ടോപ്പ് വേദിയിലെയും, സദസ്സിലെയും പ്രഗത്ഭരായ നടീനടന്മാരുടെ സാന്നിധ്യത്തിൽ പ്രിയപ്പെട്ട ലാൽ സാറിൽ നിന്നും സ്വീകരിക്കാൻ സാധിച്ചതും അതിലേറെ സന്തോഷം.’’– കെ.യു. മനോജ് പറഞ്ഞു. 

Tags:    

Similar News