ലെറ്റർബോക്സ് ഡിയുടെ മികച്ച അണ്ടർസീൻ ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ മണിച്ചിത്രത്താഴ്

3.96 റേറ്റിംഗ് നേടി പട്ടികയിൽ ഏഴാം സ്ഥാനാമാണ് ചിത്രം കൈവരിച്ചത്

Update: 2024-11-01 06:05 GMT

മലയാളി പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മലയാള സിനിമയിലെ തന്നെ ക്ലസ്സിക് ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചതാണ്. തെക്കിനിയിലെ നാഗവല്ലിയും ഗംഗയും ഒരാളാണെന്ന് ഡോക്ടർ സണ്ണി നകുലോനോട് പറയുമ്പോൾ ഇന്നും കൗതുകത്തോടെ കാണുന്ന പ്രേക്ഷകരാണ് മലയാളികൾ. അതുകൊണ്ട് തന്നെ ഈ വർഷം ഓഗസ്റ്റിനു ചിത്രം റീ റിലീസ് ചെയ്തപ്പോഴും മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. ശോഭന, സുരേഷ് ഗോപി, മോഹൻലാൽ വിനയ പ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മറ്റു പല ഭാഷകളിലും റീ മെയ്ക്ക് ചെയ്തു ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ചിത്രം അന്താരാഷ്ട്ര തലത്തിലും വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. പ്രമുഖ എന്റർടൈൻമെന്റ് പ്ലാറ്റഫോമായ ലെറ്റർബോക്സ് ഡിയുടെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടി മികച്ച അണ്ടെർസീൻ ഹൊറർ സിനിമകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഇപ്പോൾ മണിച്ചിത്രത്താഴ്. 3.96 റേറ്റിംഗ് നേടി പട്ടികയിൽ ഏഴാം സ്ഥാനാമാണ് ചിത്രം കൈവരിച്ചത് . 1969ൽ പുറത്തിറങ്ങിയ ചെക്കോസ്ലോവാക്കിയൻ ഡാർക്ക് കോമഡി ചിത്രമായ ' ദി ക്രിമീറ്റർ ' , 1971ൽ പുറത്തിറങ്ങിയ ജാപ്പനീസ് ഹൊറർ ചിത്രമായ' ഡെമൻസ്' എന്നിവയാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ചിത്രം.


1993ൽ ആണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങുന്നത്. കെപിഎസ് സി ലളിത, നെടുമുടി വേണു,ഇന്നസെന്റ്, കുതിരവട്ടം പപ്പു, ഗണേഷ് കുമാർ,സുധീഷ്, തിലകൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ശോഭന നേടിയിരുന്നു. എം ജി രാധാകൃഷ്ണൻ ഈണം പകർന്ന ബിച്ചു തിരുമലയുടെ ഗാനങ്ങൾ എല്ലാം തന്നെ എന്നും മലയാളികളുടെ പ്ലേയ്‌ലിസ്റ്റുകൾ ഭരിക്കുന്ന ഗാനങ്ങളാണ്. തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി എന്നീ 4 ഭാഷകളിലേയ്ക്കാണ് മണിച്ചിത്രത്താഴ് റി മെയ്ക്ക് ചെയ്യപ്പെട്ടത്. എന്നാൽ ഇതിൽ ഹിന്ദി ചിത്രം സംവിധാനം ചെയ്തത് മണിച്ചിത്രത്താഴിന്റെ സഹ സംവിധാനത്തിൽ അന്നുണ്ടായിരുന്ന പ്രിയദർശനായിരുന്നു. ശേഷം തമിഴിലും ഹിന്ദിയിലും ചിത്രത്തിന്റെ മറ്റു പല ഭാഗങ്ങളും പിന്നീട് വന്നിരുന്നു. ഹിന്ദി റീ മെയ്ക്കായ ഭൂൽ ഭുലയ്യ 3 ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. മാധുരി ദീക്ഷിത്തും വിദ്യ ബാലനുമാണ് പ്രധാന വേഷങ്ങളിൽ ചിത്രത്തി എത്തുന്നത്.

ലെറ്റർ ബോക്സ് ഡിയിലൂടെ അന്താരാഷ്ര ശ്രെധ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മണിച്ചിത്രത്താഴ്. നേരത്തെ രാഹുൽ സദാശിവന്റെ സംവിധാനത്തിൽ ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ബ്രഹ്മയുഗം' ടോപ് ടെൻ ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഈ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒരേ ഒരു ചിത്രമായിരുന്നു ബ്രഹ്മയുഗം.

Tags:    

Similar News