മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ സ്റ്റാറിന്റെ 40 മത് ചിത്രം ;ഡിക്യു - നഹാസ് ഹിദായത്ത് ചിത്രം അപ്ഡേറ്റ് നാളെ

Update: 2025-02-28 12:59 GMT

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്റെ മലയാള സിനിമയിലേക്കുള്ള ഒരു ഒന്നൊന്നര തിരിച്ചുവരവ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. ഇപ്പോൾ കാത്തിരിപ്പിനു വിരാമമാക്കികൊണ്ട് ഡിക്യു ചിത്രത്തിന്റെ അപ്ഡേറ്റ് എത്തുകയാണ്. ഇപ്പോൾ ദുൽക്കർ സൽമാനെ നായകനാക്കി RDX എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് എത്തുന്നു. ദുൽഖറിന്റെ 40മത് ചിത്രമായ ഇതിന്റെ ടൈറ്റിൽ ആണ് നാളെ വൈകുന്നേരം 5 മണിയ്ക്ക് എത്തുന്നത്.


ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിൽ തിരക്കഥ ഒരുക്കുന്നത് സജീർ ബാബ,ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ്.ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നത് . എഡിറ്റിങ് ചമ്മൻ ചാക്കോ.പോസ്റ്റർ ഡിസൈൻ ടെൻ പോയിന്റ്.

കഴിഞ്ഞ വർഷം തെലുങ്ക് ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രൊമോഷന് താരം കൊച്ചിയിൽ എത്തിയപ്പോൾ മലയാള സിനിമയിലേക്ക് ഉടനടി തിരികെ എത്തുമെന്നും, 3 ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയിൽ ഉള്ളതെന്നും സ്ഥിതികരിച്ചിരുന്നു. വരും സമയങ്ങളിൽ മലയാളത്തിൽ തുടർച്ചായി സിനിമകൾ ഉണ്ടാകുമെന്നാണ് തരാം പറഞ്ഞത് . മറ്റു ഏത് ഇൻഡസ്ട്രിയിൽ പോയാലും തന്റെ കുടുംബമായ മലയാള സിനിമയിലേക്ക് മടങ്ങി വരുമെന്നും, തന്നെ പ്രവാസിയായി കാണരുതെന്നും ദുൽഖർ സൽമാൻ പറഞിരുന്നു.

അതിനോടൊപ്പം, പറവയ്ക്കു ശേഷം സൗബിൻ ഷാഹിറുമൊത്തുള്ള ചിത്രം. കൂടാതെ പേര് വെളിപ്പെടുത്താത്ത ഒരു പുതുമുഖ സംവിധായകന്റെ കൂടെയുള്ള ചിത്രവും മലയാളത്തിൽ ഉടൻ ഉണ്ടാകുമെന്ന് ദുൽഖർ സൽമാൻ ഉറപ്പു നൽകിയിട്ടുണ്ട്.  

Tags:    

Similar News