പ്രൈവറ്റ് ഡിറ്റക്റ്റീവായി മമ്മൂക്ക : 'ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സിന്റെ' രസകരമായ ടീസർ
സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സിന്റെ' ടീസർ എത്തി. ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളുടെ ഭാഗമായ മമ്മൂട്ടി കമ്പനിയുടെ 6മത് നിർമ്മാണ ചിത്രമാണിത്.
മലയാള സിനിമയിൽ തുടർച്ചായി ഹിറ്റുകൾ സമ്മാനിക്കുന്ന നിർമ്മാതാവും നടനുമായ മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രമെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ഗോകുൽ സുരേഷ് ആണ് ചിത്രത്തിൽ മമ്മൂക്കയോടൊപ്പം ഉള്ളത്. 1 മിനിറ്റ് 17 സെക്കണ്ടുള്ള വളരെ രസകരമായൊരു ടീസർ ആണ് കാത്തിരിക്കുന്ന ആരാധകർക്കായി എത്തിയിരിക്കുന്നത്. ഇരുവരുടെയും കോംബോ വളരെ രസകരമായി ചിത്രത്തിൽ കാണാൻ കഴിയുമെന്ന് ടീസറിൽ നിന്നും പ്രതീഷിക്കാം. ചിത്രത്തിൽ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ വേഷത്തിലാണ് മമ്മൂക്ക എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇൻവെസ്റ്റിഗേഷൻ, മിസ്റ്ററി ത്രില്ലെർ ജേർണറിൽ വരുന്ന ചിത്രത്തിൽ കോമഡി ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിജയ് ബാബു, ലെന, വിനീത്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ചിത്രം 2025 ജനുവരി റിലീസായി ചിത്രം എത്തും.