എമ്പുരാനിൽ മമ്മൂട്ടിയും; രഹസ്യമായി ചിത്രീകരണം നടത്തിയെന്ന് റിപ്പോർട്ട്
Mammootty in Empuraan; Reportedly filming was done secretly
മലയാള സിനിമാലോകം ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. 2019ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ ചിത്രത്തെ കുറിച്ചുള്ള ഓരോ വാർത്തകളും അറിയാൻ നിറഞ്ഞ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്..
ചിത്രത്തിലെ വമ്പൻ സർപ്രൈസിനെ കുറിച്ചുള്ള റിപ്പോർട്ട് കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. എമ്പുരാനിൽ മമ്മൂട്ടിയും ഭാഗമാകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംവിധായകൻ കൂടിയായ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദിന്റെ പിതാവായാണ് മമ്മൂട്ടി എത്തുക എന്നാണ് റിപ്പോർട്ട്
സ്റ്റീഫൻ നെടുമ്പള്ളിയായും ഖുറേഷി അബ്രാമായും എത്തുന്ന മോഹൻലാലിൻറെ ഗോഡ് ഫാദർ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു. വിക്കിപീഡിയയിൽ എമ്പുരാന്റെ കാസ്റ്റ് ലിസ്റ്റിലും മമ്മൂട്ടിയുടെ പേര് ഇപ്പോൾ ചേർക്കപ്പെട്ടിട്ടുണ്ട്.
ദുബായിലും അബുദാബിയിലുമുള്ള ഷെഡ്യൂളുകൾ കൂടി പൂർത്തിയായാൽ എമ്പുരാൻ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കും. ലുസിഫർ റിലീസ് ചെയ്ത മാർച്ച് 28 ന് തന്നെ എമ്പുരാനും റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. 2025 മാർച്ച് 28 ന് എമ്പുരാൻ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോർ്ട്ടുകൾ ഉണ്ടായിരുന്നു.
ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ചിത്രത്തിന് മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്ന് തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തെ തന്നെ പറഞ്ഞിരുന്നു.