മമ്മൂട്ടി-പ്രഭാസ്: സന്ദീപ് റെഡ്‌ഡി വാങ്കയുടെ ചിത്രം സ്പിരിറ്റിൽ മെഗാസ്റ്റാറും?

400 കോടിയിലധികം ബജറ്റിൽ വൻതോതിൽ ആണ് ചിത്രം നിർമ്മിക്കുന്നത്

Update: 2024-10-07 14:53 GMT

റിബൽ സ്റ്റാർ പ്രഭാസിൻ്റെ വരാനിരിക്കുന്ന ചിത്രം സ്പിരിറ്റ് ഇതിനകം തന്നെ സിനിമ പ്രേമികൾക്കിടയിൽ വൻ പ്രതീക്ഷകൾ ഉയർത്തിയ ചിത്രമാണ് . സ്‌ക്രിപ്റ്റിംഗ് സ്റ്റേജിൽ തുടരുന്ന ചിത്രത്തെ കുറിച്ച് അഭ്യൂഹങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്തേക്കുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും സ്പിരിറ്റിൽ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മമ്മൂട്ടിയുടെ പേര് ഇപ്പോൾ ഇടംപിടിച്ചതോടെ, സ്ഥിരീകരണത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

സ്പിരിറ്റിൻ്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനിമലിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ കഥ തികച്ചും പുതുമയുള്ളതാണെന്ന് ആണ് സംവിധായകൻ വാങ്ക പറയുന്നത്. തീവ്രമായ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

400 കോടിയിലധികം ബജറ്റിൽ വൻതോതിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ടി-സീരീസും ഭദ്രകാളി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹർഷവർദ്ധൻ രാമേശ്വർ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം നിർമ്മാണത്തിലേക്ക് അടുക്കുമ്പോൾ കൂടുതൽ അപ്‌ഡേറ്റുകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Tags:    

Similar News