സ്റ്റൈലും സ്വഗും ചേർന്ന മമ്മൂട്ടിയുടെ ഗെയിം ത്രില്ലെർ; റിലീസ് തിയതി പ്രഖ്യാപിച്ച് ബസൂക്ക

Update: 2025-02-08 06:45 GMT

 ഈ വർഷം മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് ആണ് ബസൂക്കയുടെ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു ജേർണറായ ഗെയിം ത്രില്ലെർ ആണ് ചിത്രത്തിലൂടെ എത്തുന്നത്. കാത്തിരിപ്പിനൊടുവിൽ ചിത്രം ഈ മാസം 14നു റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും റിലീസ് തീയതി വീണ്ടും മാറ്റിയിരുന്നു. വിഷു റിലീസായി ചിത്രം എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനിടയിൽ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് പോസ്റ്ററോടെയാണ് ബസൂക്കയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രം വിഷു റിലീസ് ആണ് ഏപ്രിൽ 10 നു എത്തും. മെഗാസ്റ്റാർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് പോസ്റ്റ് സോഷ്യൽ മീഡിയയിൽ നൽകിയിരിക്കുന്നത്.

നാല് പതിറ്റാണ്ടിലേറെയായി ഇൻഡസ്‌ട്രിയിൽ ഉണ്ടായിരുന്നിട്ടും സ്‌റ്റൈൽ ഐക്കണായി തുടരുന്ന മമ്മൂട്ടി ബസൂക്കയുടെ പുതിയ പോസ്റ്ററിൽ പതിവുപോലെ സ്റ്റൈലിഷ് ലൂക്ക് തന്നെയാണ് . കറുത്ത നിറത്തിലുള്ള കോട്ടും സ്യൂട്ടും ധരിച്ച് കൂളിംഗ് ഗ്ലാസ് വെച്ച് മമ്മൂട്ടി ഒരു വിൻ്റേജ് കാറിനടുത്ത് നിൽക്കുന്ന പോസ്റ്റർ ആണ് പുറത്തു വന്നത്. പോസ്റ്ററിന്റെ ഒരു വശത്ത് പുക ഉയരുന്ന ഫാക്ടറി കാണാം.

ടീമിന് CGI ജോലികൾ പൂർത്തിയാക്കേണ്ടതിനാൽ 2205 ഫെബ്രുവരി 14 ന് ബസൂക്ക തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യോഡ്‌ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

നേരത്തെ സിനിമയുടെ ടീസർ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ബസൂക്കയിലെ നേരത്തെ പുറത്തുവിട്ട മമ്മൂട്ടിയുടെ എല്ലാ ലൂക്കുകളും വൈറൽ ആയിരുന്നു. സ്റ്റൈലും സ്വാഗതും ചേർന്ന് താരത്തെ വീണ്ടും കാണാൻ കഴിയുന്ന ആവേശത്തിലാണ് ആരാധകർ.

ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഗൗതം വാസുദേവ് ​​മേനോൻ ബസൂക്കയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .സിദ്ധാർത്ഥ് ഭരതൻ, ഹക്കിം ഷാജഹാൻ, ഭാമ അരുൺ എന്നിവരും ചിത്രത്തിൽ ബാബു ആൻ്റണി, ദിവ്യ പിള്ള, സ്ഫടികം ജോർജ്ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tags:    

Similar News