മോഹൻലാൽ ആശുപത്രി വിട്ടു

mohanlal

By :  Aiswarya S
Update: 2024-08-19 10:11 GMT

കൊച്ചി: നടൻ മോഹൻലാലിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കടുത്ത പനിയും ശ്വാസതടസവുമുണ്ടായതിനെ തുടർന്ന് താരത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോഹൻലാൽ സുഖം പ്രാപിച്ചുവെന്നും വിശ്രമത്തിന് ശേഷം ജോലികളിലേക്ക് തിരികെ പ്രവേശിച്ചെന്നും താരത്തിന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

ഓ​ഗസ്റ്റ് 16 നാണ് കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടർമാർ നിർദേശിച്ചിരുന്നത്.

Tags:    

Similar News