സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ മോഹൻലാൽ ; ഇതു വേറെ ആള് തന്നെ എന്ന് സോഷ്യൽ മീഡിയ

Update: 2025-02-22 13:18 GMT

മലയാളക്കര ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന എം എം എം എൻ എന്ന് താൽകാലിക പേര് നൽകിയിരിക്കുന്ന ചിത്രം. അതിനു പ്രധാന കാരണം താര രാജാക്കന്മാരായ മമ്മൂട്ടി മോഹൻലാൽ വർഷങ്ങൾക്ക് ശേഷം ഒരു ചിത്രത്തിൽ എത്തുന്നു എന്നതിനാൽ ആണ്. ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു തുടക്കം കുറിച്ചത്.  മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിൽനയന്‍താര, ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,ദർശന രാജേന്ദ്രൻ രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, രൺജി പണിക്കർ, സനൽ അമൻ, ഷഹീൻ സിദ്ദിഖ്, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ് കൂടാതെ മറ്റ് നിരവധി പ്രശസ്ത വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആദ്യ പ്രഖ്യാപനം മുതൽ അത്രെയേറെ ഹൈപ്പ് ആണ് ചിത്രം നിലനിർത്തുന്നത്. ചിത്രത്തിനെ പറ്റിയുള്ള മറ്റുവിവരങ്ങൾ ഒന്നുംതന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിലെങ്കിലും , ടീം പങ്കിടുന്ന ഓരോ അപ്‌ഡേറ്റിനും ശേഷം പ്രതീക്ഷകൾ കുതിച്ചുയരുകയാണ്. ഇതിനിടയിൽ ഷൂട്ടിംഗ് ലൊക്കേഷനിലെ താരങ്ങളുടെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിലെ മോഹൻലാലിന്റെ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. പുത്തന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ഹെയര്‍സ്റ്റൈലില്‍ ട്രിം ചെയ്ത ലുക്കിലുള്ള മോഹന്‍ലാലിനെ ലൊക്കേഷന്‍ ചിത്രങ്ങളില്‍ കാണാം. മമ്മൂട്ടിക്കൊപ്പം സംസാരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.ഈ ഷെഡ്യൂളിൽ നടി ഗ്രേസ് ആന്റണിയും ഇരുവർക്കും ഒപ്പം നിൽക്കുന്ന ചിത്രവും എത്തിയിട്ടുണ്ട്.


മോഹൻലാലിന്റെ പുതിയ ചിത്രങ്ങളായ എമ്പുരാൻ , തുടരും എടന്നി ചിത്രങ്ങളിലെ ലുക്കിൽ നിന്നും വളരെ വ്യത്യസ്തമായ ലുക്കിൽ ആണ് മഹേഷ് നാരായണൻ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. എമ്പുരാനിലെ ഖുറേഷി അബ്രാമിന്റെയും തുടരുമിലെ ഷണ്‍മുഖത്തിന്റെയും കണ്ടപോലെ അല്ല ഇത് തികച്ചു വേറെ ആള് തന്നെ എന്ന തരത്തിലുള്ള കമെന്റുകളാണ് ചിത്രത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

നേരത്തെ ഡൽഹി ഷെഡ്യൂളിലെ മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ ആയിരുന്നു. സോൾട് ആൻഡ് പെപ്പർ ലുക്കിൽ കറുത്ത സ്യുട്ട് ധരിച്ച മമ്മൂട്ടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ ആയിരുന്നു ശ്രെധ ആകർഷിച്ചത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഒരു സൈനിക പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരിക്കും ഇത് എന്നതാണ് അഭ്യൂഹങ്ങൾ.ശ്രീലങ്ക,ലണ്ടന്‍,അബുദാബി,അസര്‍ബെയ്ജാന്‍,തായ്‌ലന്‍ഡ്,വിശാഖപട്ടണം,ഹൈദ്രാബാദ്,കൊച്ചി, ഡൽഹി എന്നിവടങ്ങളിൽ ആണ് ചിത്രം ഷൂട്ട് ചെയ്യുക. 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ഇതിനിടയിൽ ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്‍ക്കാണ് വിറ്റുപോയി എന്ന റിപ്പോർട്ടും ഉണ്ട്. കഴിഞ്ഞ കൊച്ചി ഷെഡ്യൂളിൽ ആളാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര ചിത്രത്തിൽ ജോയിൻ ചെയ്തത്.

Tags:    

Similar News