എൻ്റെ പേര് രശ്മിക, 19 വയസ്സ്'; വൈറലായി രശ്‌മിക മന്ദാനയുടെ ഓഡീഷൻ

By :  Aiswarya S
Update: 2024-10-04 10:57 GMT

നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന നടി, മറ്റാരുമല്ല രശ്‌മിക മന്ദാന. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് താരത്തിന്റെ മുൻകാല ഓഡീഷൻ വീഡിയോ. കന്നഡ സംസാരിക്കാൻ പാടുപെടുന്ന രശ്‌മികയെ വീഡിയോയിൽ കാണാം. നിരവധി ട്രോളുകളാണ് ഈ വീഡിയോയ്ക്ക് നേരെ വരുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ ഓഡിഷൻ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ചുരുങ്ങിയ കാലയളവിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് രശ്‌മിക മന്ദാന. ഇന്നത്തെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ശ്‌മിക മന്ദാന. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ചുവന്ന നിറത്തിലുള്ള ഒരു കുർത്ത ധരിച്ച് അഴിച്ചിട്ട നീളമുള്ള മുടിയുമായാണ് രശ്‌മിക ഓഡീഷനിൽ വന്നിരിക്കുന്നത്.

‘എൻ്റെ പേര് രശ്മിക, 19 വയസ്സ്, എനിക്ക് 5.5 അടി ഉയരമുണ്ട്, വിദ്യാർത്ഥിയാണ് ‘ എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് രശ്മികളുടെ ഓഡീഷൻ വീഡിയോ തുടങ്ങുന്നത്. ഓഡീഷൻ ക്ലിപ്പിൽ, കന്നഡ സംസാരിക്കാൻ പാടുപെടുന്ന രശ്മിക ‘അത് വരുന്നില്ല, വരുന്നില്ല’ എന്ന പറയുന്നത് കേൾക്കാം. ഭൂരിഭാഗവും ഇംഗ്ലീഷിലാണ് രശ്‌മിക സംസാരിക്കുന്നത്. ഇതേ ക്ലിപ്പിൽ തന്നെ മറ്റൊരു ഔട്ട്ഫിറ്റിൽ എത്തിയ രശ്‌മിക കന്നഡയിൽ ഒരു ഡയലോഗ് പഠിച്ചു പറയുകയും നൃത്തം ചെയ്യുന്നതും ഉണ്ട്.

അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ട്രോളുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധിപേർ വിമർശിച്ചും പ്രശംസിച്ചും കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. നടിയുടെ വളർച്ചയെ ചില ആരാധകർ ശ്രദ്ധിച്ചപ്പോൾ, മറ്റു ചിലർ നടിയുടെ കന്നഡ ഉച്ചാരണത്തെ വിമർശിച്ചും സോഷ്യൽ മടിയിൽ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News