നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫർമാ' IFFI-യിൽ പ്രദർശിപ്പിക്കും
നിവിൻ പോളി ആദ്യമായി അഭിനയിച്ച മലയാളം വെബ് സീരിസായ 'ഫർമാ' ഗോവയിൽ വെച്ച് നടക്കുന്ന 55മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. 27ന് ആണ് സീരിസ് പ്രദർശിപ്പിക്കുക. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന് വേണ്ടി നിർമ്മിച്ച സീരിസ് സംവിധാനം ചെയ്തത് പി ആർ അരുൺ ആണ്. ദേശിയ അവാർഡ് ജയതാവായ രജിത് കപൂർ നിവിൻ പോളിയോടൊപ്പം ഒരു പ്രധാന വേഷത്തിൽ സീരിസിൽ അഭിനയിച്ചിരുന്നു. നാരയൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ,എന്നിവരും സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫർമാ ഒരു മെഡിക്കൽ ത്രില്ലറായിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. നിരവധി യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ജാക്സ് ബിജോയ് ആണ് സീരിസിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്ന സീരിസിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ശ്രീജിത്ത് സാരംഗ് ആണ്. ഉണ്ട , ഇവിടെ, ജയിംസ് ആൻഡ് ആലിസ് എന്നി ചിത്രങ്ങളുടെ നിർമ്മാതാവായ കൃഷ്ണൻ സേതുകുമാർ ആണ് മൂവി മിൽ സിനിമാസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.
2024 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനാജിയിലാണ് 55 -ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ നടക്കുന്നത് .15 ലോക പ്രീമിയറുകൾ ഉൾപ്പെടെ 81 രാജ്യങ്ങളിൽ നിന്നുള്ള 180-ലധികം അന്തർദേശീയ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.