' കടവുളേ അജിത്തേ ' വിളി ഇനി വേണ്ട ; ആരാധകരോട് അഭ്യർത്ഥിച്ച് അജിത് കുമാർ

Update: 2024-12-11 07:58 GMT

കഴിഞ്ഞ കുറച്ച് നാളുകളായി പൊതു ഇടങ്ങളിൽ അജിത്തിന്റെ ആരാധകർ ' കടവുളേ അജിത്തേ ' എന്ന് താരത്തെ വിളിച്ചിരുന്നു. എന്നാൽ ഇതു ദയവായി ഒഴിവാക്കണമെന്നു അഭ്യർത്ഥിച്ചു പ്രസ്തവ നൽകിയിരിക്കുകയാണ് നടൻ അജിത്ത്. തമിഴ്‌നാട്ടിലെ ഒരു വഴിയോര ഭക്ഷണശാലയിൽ പാചകക്കാരൻ കൊത്തുപറോട്ട ഉണ്ടാക്കി കടവുലേ അജിത്തേ എന്ന് പറഞ്ഞ് വൈറൽ ട്രെൻഡ് ആയിരുന്നു. പിന്നാലെ ആണ് ആരാധകർ അജിത്തിനെ ' കടവുളേ അജിത്തേ ' എന്ന് വിളിച്ചു തുടങ്ങുന്നത്. തമിഴിൽ കടവുൾ എന്നാൽ ദൈവം എന്നാണ് അർഥം.

എന്നാൽ ഇത്തരം പേരുകളോ അലങ്കാരമോ താല്പര്യമില്ലാതെ നടൻ അത് ശ്രെദ്ധിക്കുകയൂം തന്നെ അത്തരത്തിലുള്ള പേരുകൾ ചേർത്ത് വിളിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിക്കുകയുമായിരുന്നു. അജിത് കുമാർ തൻ്റെ പബ്ലിസിസ്റ്റായ സുരേഷ് ചന്ദ്ര വഴിയാണ് സോഷ്യൽ മീഡിയയിൽ പ്രസ്താവന ഇറക്കിയത്.

തൻ്റെ പേരോ ഇനീഷ്യലോ മാത്രം അഭിസംബോധന ചെയ്യാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അജിത്ത് കുറിപ്പിൽ വ്യക്തമാക്കി. മുദ്രാവാക്യം വിളിക്കുന്നത് ഉടൻ നിർത്തണമെന്ന് അജിത്ത് ആരാധകരോട് അഭ്യർത്ഥിച്ചു. നിയമം അനുസരിക്കുന്നതോടൊപ്പം കഠിനാധ്വാനത്തിലും കുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശം നൽകാനും അജിത് മറന്നില്ല. മുൻപ് തന്നെ 'തല' എന്നോ മറ്റേതെങ്കിലും വിളിപ്പേരോ വിളിക്കുന്നത് നിർത്തണമെന്ന് അഭ്യർത്ഥിച്ച് അജിത് കുമാർ തൻ്റെ ആരാധകർക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. തന്നെ അജിത് കുമാർ, അജിത്, അല്ലെങ്കിൽ എകെ എന്ന് വിളിക്കാൻ ആണ് അന്ന് താരം എല്ലാവരോടും അഭ്യർത്ഥിച്ചത്. അതേപോലെ, കമൽ ഹാസനും തൻ്റെ പേരിന് മുമ്പുള്ള വിളിപ്പേരുകളായ 'ഉലകനായകൻ , ആണ്ടവർ എന്നിവ ഉപയോഗിക്കുന്നത് നിരസിച്ചു കുറച്ചു നാളുകൾക്ക് മുൻപ് തുറന്ന കത്ത് സോഷ്യൽ മേടയിൽ പോസ്റ്റ് ചെയ്തിരുന്നു .

അതേസമയം, അജിത് കുമാർ തൻ്റെ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ വിടമുയാർച്ചിയുടെ റിലീസിന് ഒരുങ്ങുകയാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിൽ തൃഷ കൃഷ്ണൻ, അർജുൻ സർജ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയിലും ആണ് മറ്റൊരു ചിത്രം. 

Tags:    

Similar News