മാറ്റ് ഡാമണുമായി മൂന്നാം തവണ കൈകോർക്കാൻ ഒരുങ്ങി നോളൻ

ചിത്രം 2026 ജൂലൈ 17ന് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നോളൻ എന്നാണ് റിപ്പോർട്ടുകൾ.

Update: 2024-10-09 12:04 GMT

ക്രിസ്റ്റഫർ നോളൻ അവസാനമായി സംവിധാനം ചെയ്ത ഓപ്പൺഹൈമറിൻ്റെ മികച്ച വിജയത്തിന് ശേഷം തൻ്റെ പുതിയ പ്രോജക്ട് ആരംഭിക്കുന്നു. 2026ൽ യുഎസ് തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ഏറ്റവും പുതിയ പ്രോജക്റ്റിനായി, നോളൻ വീണ്ടും ഹോളിവുഡ് സ്റ്റുഡിയോ യൂണിവേഴ്സൽ, നടൻ മാറ്റ് ഡാമൺ എന്നിവരുമായി കൈകോർക്കുന്നു, എന്നാണ് ഹോളിവുഡ് റിപ്പോർട്ടുകൾ. ഈ സിനിമയിൽ അഭിനയിക്കുന്നതോടെ മാറ്റ് ഡമൺ നോളനുമായി ചേർന്നഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. 2014-ൽ നോളൻ്റെ 'ഇൻ്റർസ്റ്റെല്ലാർ', 'ഓപ്പൻഹൈമർ (2023) എന്നീ സിനിമകളിൽ അഭിനയിച്ച മാറ്റ് ഡാമൺ പുതിയ സിനിമയിൽ അഭിനയിക്കാനുള്ള ചർച്ചയിലാണ്. ചിത്രം 2026 ജൂലൈ 17ന് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്നോളൻ എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം, അണുബോംബ് വികസിപ്പിക്കുന്നതിൽ ജെ. റോബർട്ട് ഓപ്പൺഹൈമറിൻ്റെ പങ്കിനെക്കുറിച്ചുള്ള മികച്ച ചിത്രമായ നോളൻ്റെ ഓപ്പൺഹൈമർ 2024 ഓസ്‌കാറിലെ ഒരു പ്രധാന സാന്നിധ്യമായിരുന്നു. 13 ഓസ്കാർ ,നോമിനേഷനുകളിൽ, മികച്ച സംവിധായകൻ,മികച്ച നടൻ, മികച്ച ചിത്രം ഉൾപ്പെടെ എട്ട് അവാർഡുകൾ നേടുകയും ചെയ്തു. 

Tags:    

Similar News