ഒരു ദിവസം, മൂന്ന് അപ്ഡേറ്റുകൾ, വ്യത്യസ്‌ത ജേർണറുകൾ; ഒന്നൊന്നര ഐറ്റവുമായി വീണ്ടും മോളിവുഡ് എത്തുന്നു

ഹിറ്റ് സംവിധായകരും സൂപ്പർ ഹിറ്റ് താരങ്ങളും ഒന്നിക്കുമ്പോൾ ക്രിസ്തുമസും പുതുവത്സരവും പൊടി പൊടിക്കും എന്നാണ് ഉറപ്പാണ്.

Update: 2024-12-05 07:04 GMT

ഡിസംബർ 4നു വൈകുന്നേരം സിനിമാപ്രേമികൾക്ക് തികച്ചും പ്രതീക്ഷകൾ ഇരട്ടി ആയ ദിവസമാണ്. മലയാളത്തിലെ സിനിമ ആരാധകർ ഒന്നടങ്കം കാത്തിരുന്ന മൂന്നു ചിത്രങ്ങളുടെ അപ്ഡേറ്റുകൾ ആണ് ഒന്നിച്ച് ഒരു ദിവസം തന്നെ എത്തിയിരിക്കുന്നത്. ആഷിഖ് അബു സംവിധാനം നിർവഹിച്ച 'റൈഫിൾ ക്ലബ് ', തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ -മമ്മൂട്ടി ഒന്നിക്കുന്ന 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ', ഫോറൻസിക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ പോൾ -അനസ് ഖാൻ സംവിധാനം ചെയുന്ന ടോവിനോ ചിത്രം 'ഐഡന്റിറ്റി'.

ഫോറൻസിക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ പോൾ -അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ചിത്രത്തിന്റെ ടീസർ ഇന്നലെ വൈകുന്നേരം 5:30 പുറത്തിറങ്ങിയിരിക്കുന്നത്. കൊച്ചിയിൽ വെച്ച് നടന്ന ടീസർ ലോഞ്ച് ഇവന്റിൽ വെച്ചാണ് ടീസർ പ്രദർശിപ്പിച്ചത്. പേര് പോലെ തന്നെ ഒരു വ്യക്തിയുടെ ഐഡന്റിറ്റി തേടിയുള്ള ആന്വേഷണമാണ് ടീസറിൽ നിന്നും വ്യക്തം ആകുന്നത്.


ടോവിനോ തോമസ് നയനാകുന്ന ചിത്രത്തിൽ തെന്നിന്ധ്യൻ താരങ്ങളായ തൃഷ കൃഷ്ണനും വിനയ് റായും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു. അജു വർഗീസ്, സൈജു കുറിപ്പ്, മമത മോഹൻദാസ്, മഡോണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആക്ഷൻ ത്രില്ലെർ ജേർണറിൽ എത്തുന്ന ചിത്രം സെഞ്ചുറി ഫിലിംസും രാഗം മൂവീസും ചേർന്നാണ് നിർമ്മിക്കുന്നത്.  ജയ്ക്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സാംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2025 ജനുവരി റീലിസായി തീയേറ്ററുകളിൽ എത്തും.


നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ ഒരു ഹിറ്റ് സംവിധായകന്റെ തിരിച്ചുവരവാണ് ആഷിഖ് അബു ചിത്രം റൈഫിൾ ക്ലബ്ബിനായി ആരാധകർ കാത്തിരിക്കുന്നതിന്റെ പ്രധാന കാരണം. എന്നാൽ ആ ഒരു പ്രതീക്ഷയ്ക്ക് അപ്പുറം എത്തുന്ന ട്രെയ്ലർ ആണ് ഇന്നലെ എത്തിയിരിക്കുന്നത്. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിക് അബു, വിൻസെന്റ് വടക്കൻ, വിശാൽ വിൻസെന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു ആക്ഷൻ കോമിക് ഡ്രാമ ജേർണറിൽ എത്തുന്നതാണ്. ഒരു റെട്രോ സ്റ്റൈൽ ചിത്രം ആണെന്നാണ് ട്രെയ്ലറിൽ നിന്നും വ്യക്തമാകുന്നത്. ദിലീഷ് പോത്തന്റെ കഥാപാത്രം വേട്ട ചെയ്യുന്നത് എങ്ങനെ ആണെന്ന് വിവരിച്ചു കൊടുക്കുന്നിടത്താണ് ട്രെയ്ലർ ആരംഭിക്കുന്നത്.


ദിലീഷ് പോത്തൻ, വിനീത് കുമാർ, വാണി വിശ്വനാഥ്, വിജയരാഘവൻ,ദർശന രാജേന്ദ്രൻ, സുരഭി ലക്ഷ്മി, ഉണ്ണിമായ പ്രസാദ്, സഞ്ജു ശിവറാം, സുരേഷ് കൃഷ്ണ, അനുരാഗ് കശ്യപ്, ഹനുമാൻ കൈൻഡ്, റംസാൻ മുഹമ്മദ് എന്നി വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. കൂടാതെ അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടെയാണ് റൈഫിൾ ക്ലബ്. റെക്സ് വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിലെ വളരെ വ്യത്യസ്തമായ കഥാപാത്രത്തിന്റയും പ്രകടനത്തിനും ശേഷം വിജയ രാഘവൻ മികച്ചൊരു പ്രകടനം റൈഫിൽ ക്ലബ്ബിലും പ്രതീക്ഷിക്കാം. ആക്ഷൻ ക്വീൻ വാണി വിശ്വനാഥിന്റെയും മാസ് കഥാത്രമായിരിക്കും ചിത്രത്തിൽ. ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത് ആഷിക് അബു തന്നെയാണ്. വളരെ വ്യത്യസ്ഥമായ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്നു പ്രതീഷിക്കാം. ഡിസംബർ  19 നു പുറത്തിറങ്ങുന്ന ചിത്രം ക്രിസ്തുമസ് ഹിറ്റ് ആകുമെന്ന് ഉറപ്പിക്കാം.


മമ്മൂട്ടിയുടെ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ഒട്ടും പ്രതീക്ഷികാതെ വന്ന ഒരു അപ്ഡേറ്റ് ആയിരുന്നു മമ്മൂട്ടി - ഗൗതം വാസുദേവ മേനോൻ കൂട്ടുകെട്ടിൽ ഒരു ചിത്രം എത്തുന്നു അത് മമ്മൂട്ടി കമ്പനി നിർമ്മിക്കുന്നു എന്നത്. കൂടാതെ ചിത്രത്തിന്റെ പേരും വളരെ വ്യത്യസ്തമായിരുന്നു, 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് '. ഇപ്പോൾ ഒട്ടും പ്രതീക്ഷികാതെ തന്നെ ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് കൂടെ എത്തിയിരിക്കുകയാണ് . ഇന്നലെ രാത്രി 7 മണിയോടെ ചിത്രത്തിന്റെ ടീസർ എത്തി. ചിത്രത്തിൽ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ആയി ആണ് മമ്മൂട്ടി എത്തുന്നത് എന്ന് കൂടിയായപ്പോൾ ഗൗതം വാസുദേവ മേനോൻ 'വേട്ടയാട് വിളയാട് ' ചിത്രത്തിന്റെ ലെവൽ ആയിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. നിർമ്മിച്ച ചിത്രങ്ങൾ എല്ലാം ഒന്നിന് ഒന്നിന് ഹിറ്റ് ആക്കിയ നിർമ്മാതാവും നടനുമായ മമ്മൂക്കയുടെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഡൊമിനിക് എന്ന് റെസീറിൽ നിന്നും വ്യക്തമാണ്. ഗോകുൽ സുരേഷ് ആണ് ചിത്രത്തിൽ മമ്മൂക്കയോടൊപ്പം ഉള്ളത്.  ഒരു അക്രമിയെ എങ്ങനെ തടയാം എന്ന് ഗോകുൽ സുരേഷിന്റെ കഥാപാത്രത്തിന് പറഞ്ഞു കൊടുക്കുന്ന മമ്മൂക്കയെ ടീസറിൽ കാണാൻ കഴിയുന്നത്. 1 മിനിറ്റ് 17 സെക്കണ്ടുള്ള വളരെ രസകരമായൊരു ടീസർ ആണ് കാത്തിരിക്കുന്ന ആരാധകർക്കായി എത്തിയിരിക്കുന്നത്. ഇരുവരുടെയും കോംബോ വളരെ രസകരമായി ചിത്രത്തിൽ കാണാൻ കഴിയുമെന്ന് ടീസറിൽ നിന്നും പ്രതീഷിക്കാം. ആക്ഷനും കോമഡിയ്ക്കും പ്രാധാന്യമുള്ള മിസ്റ്ററി തില്ലെർ ചിത്രമായിരിക്കും 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. കൂടാതെ മമ്മൂട്ടി കമ്പനിയുടെ 6മത് നിർമ്മാണ ചിത്രമാണ് ഇത് . തമിഴ് സംഗീത സംവിധയകനായ ഡാർബുക്ക ശിവ  ചിത്രത്തിന്റെ സംഗീത സംവിധാനം നൽകിയിരിക്കുന്നത്. 2025 ജനുവരി റിലീസായി ചിത്രം എത്തും.

ഹിറ്റ് സംവിധായകരും സൂപ്പർ ഹിറ്റ് താരങ്ങളും ഒന്നിക്കുമ്പോൾ ക്രിസ്തുമസും പുതുവത്സരവും പൊടി പൊടിക്കും എന്നാണ് ഉറപ്പാണ്.

Tags:    

Similar News