പരസ്പരം അവരുടെ ജീവിതത്തിൽ ഇടപെടില്ലയെന്നു വാക്ക് നൽകിയിരുന്നു: അമൃത സുരേഷ്

Update: 2024-11-14 10:58 GMT

നടൻ ബാലയും മുൻ ഭാര്യ അമൃത സുരേഷും തമ്മിലുള്ള തർക്കങ്ങൾ നേരെത്തെ മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തയായിരുന്നു. അതിനു ശേഷം ചെന്നൈയിൽ ഉള്ള കാസിനായ കോകിലയുമായി ബാലയുടെ മൂന്നാമത്തെ വിവാഹം നടന്നിരുന്നു. എന്നാൽ തന്റെ ഭാഗത്തെ കാര്യങ്ങൾ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് ഗായിക അമൃത സുരേഷ്. ഫേസ്ബുക്കിൽ അമൃത സുരേഷ് താൻ നേരിട്ട പ്രശ്നങ്ങളുടെ ഉത്തരവാദിത്തത്തിൽ മാതാപിതാക്കൾ എത്രമാത്രം ബുദ്ധിമുട്ടലുകൾ അനുഭവിച്ചു എന്ന പറയുന്നു. ആളുകൾ കാര്യങ്ങളെ എങ്ങനെയെല്ലാം വിലയിരുത്താൻ നോക്കിയെന്നും ചോദ്യം ചെയ്തുവെന്നും അമൃത പറയുന്നു. അതേസമയം തനിക് സംസാരിക്കാനോ തന്റെ ഭാഗം പറയാനോ അവസരം ലഭിച്ചില്ലായെന്നും അമൃത പറയുന്നു.

'' ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആളുകൾ അവർക്കറിയുന്ന കഥയെ അടിസ്ഥാനമാക്കി മാത്രമെ സംസാരിക്കയുള്ളു. എന്താണ് സംഭവിച്ചതെന്ന് താനും ആരോടും വിശദീകരിച്ചില്ല''- അമൃത പറയുന്നു.

താൻ ഒരിക്കലും ഇരയുടെ (വിക്‌ടിം) കാർഡ് കളിക്കുന്നില്ല. വിവാഹ ബന്ധം വേർപെടുത്തിയ സമയത്ത് താനും ബാലയും പരസ്പരം അവരുടെ ജീവിതത്തിൽ ഇടപെടില്ലയെന്നു വാക്ക് നൽകിയിരുന്നു. അതേപോലെ മാധ്യമങ്ങളുടെ മുന്നിൽ മകളെ കൊണ്ടുവരിലയെന്നും പരസ്യമായി പരാമർശങ്ങൾ നടത്തില്ലായെന്നും പറഞ്ഞിരുന്നു. കോടതി വിധി മാനിക്കേണ്ടത് പ്രധാനമാണെന്ന് തനിക് തോന്നിയെന്നും അമൃത പറയുന്നു.

ഒക്ടോബർ 23നു ആണ് കസിൻ കോകിലയുമായുള്ള ബാലയുടെ വിവാഹം നടക്കുന്നത്. ഇരുവരുയടെയും വിവാഹ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്. എന്നാൽ വിവാഹ സമയത്തു ബാല ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ കോകില തന്നെ ചെറുപ്പം മുതൽ സ്നേഹിക്കുകയായിരുന്നു, അതിനാലാണ് വിവാഹം കഴിച്ചതെന്നും ബാല പറയുന്നു.

Tags:    

Similar News