റിലീസിന് മുന്നേ പണം വാരി പുഷ്പ 2

By :  Aiswarya S
Update: 2024-10-25 09:20 GMT

അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2024 ഡിസംബർ ആറിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ റിലീസിന് മുന്നേ ചിത്രം പ്രീ സെയിലിൽ 1,085 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പുഷ്പയുടെ തിയേറ്റർ അവകാശം വിറ്റഴിച്ചത് 600 കോടി രൂപയ്ക്കായിരുവെന്നും ഓവർസീസിലൂടെ മാത്രം 125 കോടി രൂപ സ്വന്തമാക്കിയെന്നും റിപ്പോർട്ട്ഉണ്ടായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകൾ തമ്മിലും കടുത്ത മത്സരമുണ്ടായതിനാൽ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശത്തിലൂടെയും 275 കോടി രൂപയോളം നേടി. ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്സ് 65 കോടി രൂപയ്ക്കാണ് വിറ്റു പോയത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡീലാണ് പുഷ്പയ്ക്ക് നടന്നിട്ടുള്ളത്.

പുഷ്പയുടെ ആദ്യ ഭാഗം 'പുഷ്പ ദ റൈസ്' ന്റെ വൻ വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ‌ആരംഭിച്ചത്. നേരത്തെ ആഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രീകരണം പൂർത്തിയാവാത്തതിനെ തുടർന്ന് ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.

Tags:    

Similar News