പുഷ്പ 2 രാജ്യത്തെ മുഴുവൻ തൃപ്തിപ്പെടുത്തും , എന്നാൽ 'ചേട്ടന്മാരെ' ഒഴികെ മലയാളികളെ കളിയാക്കി പോസ്റ്റ്: പിന്നാലെ ട്രോൾ പ്രവാഹം
അല്ലു അർജുൻ ചിത്രം പുഷ്പ 2 ആണ് എപ്പോൾ രാജ്യത്തെ പ്രധാന ചർച്ച. ചിത്രം ആഗോളത്തിൽ ഏറ്റവും വേഗത്തിൽ 1002 കോടി നേടിയ ചിത്രമെന്ന റെക്കോർഡ് നേടിയിരിക്കുകയാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ പുഷ്പ 2 ഇത്രയേറെ ചർച്ച ചെയ്യുമ്പോഴും കേരളത്തിൽ മാത്രം ചിത്രത്തിന് മികച്ച പ്രതികരണം അല്ല ലഭിച്ചത്. ചിത്രത്തിന്റെ ഇഴഞ്ഞ തിരക്കഥ, ആദ്യ ഭാഗത്തിന്റെ അത്ര ഗംഭീരം അല്ല, സീരിയൽ , വെറുപ്പിക്കൽ അഭിനയം എന്നിങ്ങനെയാണ് പുഷ്പ 2 ന് മലയാളികൾ നൽകിയ പ്രതികരണങ്ങൾ.
എന്നത് ഇതേപ്പറ്റി ഒരു തമിഴ് വെക്തി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് എപ്പോൾ വൈറലായിരിക്കുകയാണ്. എന്നാൽ പോസ്റ്റിനു ലഭിച്ച പിന്തുണ അല്ല കാരണം. അവിടെയും എത്തിയ മലയാളികളുടെ കമെന്റ് ആണ് കാരണം.
''പുഷ്പ 2 രാജ്യത്തെ മുഴുവൻ തൃപ്തിപ്പെടുത്തുന്ന മാസ്സ് കൊമേർഷ്യൽ ചിത്രമാണ്, എന്നാൽ ചേട്ടന്മാരെ ഒഴികെ! '' എന്നായിരുന്നു പോസ്റ്റ്. ഇതാണ് 'ചേട്ടന്മാരെ ' ഒന്നടങ്കം ചൊടിപ്പിച്ചത്. സംഗതി മായാളികൾക്ക് ഒരു ക്രെഡിറ്റ് ആയി കാണുന്നത് എന്ന് മാത്രം.
'മലയാളികൾക്ക് നിലവാരം കൂടുതലാണ് 'എന്നായിരുന്നു പോസ്റ്റിനു ലഭിച്ച കമന്റ്. മലയാളികൾക്ക് നല്ലത് തിരിച്ചറിയാൻ ബുദ്ധിയും വിവരവും ഉണ്ട് , ' നിലവാരമുള്ള സിനിമകൾ കണ്ടു ഞങ്ങൾ ചേട്ടന്മാർ നശിച്ചുപോയതാണ് എന്ന മന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.
മലയാളികളുടെ സിനിമകളും, നിലവാരവും കണ്ടു പഠിക്കാൻ ഉപദേശിക്കുന്നവരും ഉണ്ട്. എന്തുതന്നെയെങ്കിലും മലയാളികളെ കളിയാക്കാൻ ഇട്ട ഈ പോസ്റ്റ് ഇപ്പോൾ ഉപദേശങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നതാണ് സത്യം