'ഇടവേളകളില്ലാതെ' പ്രകാശനം ചെയ്തു

By :  Athul
Update: 2024-07-02 05:51 GMT

എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടന്‍ ഇടവേളബാബുവിന്റെ ആത്മകഥാംശമുള്ള "ഇടവേളകളില്ലാതെ" പ്രകാശനം ചെയ്തു. ചലച്ചിത്രതാരസംഘടനയായ 'അമ്മ'യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ചാണ് പ്രകാശനം ചെയ്തിരിക്കുന്നത്. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. സുരേഷ് ഗോപി, പത്മഭൂഷണ്‍ മോഹന്‍ലാലിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

കെ. സുരേഷാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ലിപി പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, അമ്മയെന്ന സംഘടനയെകുറിച്ചുമാണ്. സംഘടനയുടെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പുസ്തകം പ്രതിപതിക്കുന്നു. കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് മോഹന്‍ലാലാണ്.

Tags:    

Similar News