'റിവോൾവർ റിങ്കോ';കിരൺ നാരായണൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടത്തി

Update: 2024-12-07 05:07 GMT

താരകാപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് റിവോൾവർ റിങ്കോ എന്നു നാമകരണം ചെയ്തിരിക്കുന്നു.പ്രശസ്ത നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ്റെഒഫീഷ്യൽ പേജിലൂടെയാണ് ഈ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചിരിക്കുന്നത്.കുട്ടികളുടെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച്, ഒരു സംഘം കുട്ടികളുടെ സ്വപ്ന സാക്ഷാത്ക്കാര ത്തിൻ്റെയും, ആത്മബന്ധത്തിൻ്റെയും കഥ പറയുന്ന ഈ ചിത്രത്തിന് ഏറെ അനുയോജ്യമാകും വിധത്തിലുള്ള ഒരു പേരു തന്നെയാണ് നൽകിയിരിക്കുന്നത്. കന്തുകമാർന്നഈ ടൈറ്റിൽ കുട്ടികൾക്കിടയിൽ വലിയ തരംഗം തന്നെയാണു സൃഷ്ടിച്ചിരിക്കു ന്നതെന്ന് സോഷ്യൽ മീഡിയായിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസ്സിൽ ആരാധിക്കുന്ന നാലു കുട്ടികൾ.അത്തരത്തിലൊരു കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു സിനിമ നിർമ്മിക്കണമെന്നാഗ്രഹിച്ചു നടക്കുകയാണിവർ. തങ്ങൾക്ക് അസാധ്യമായ കാര്യങ്ങൾ ചെയ്യാനിറങ്ങിത്തിരിച്ച കുട്ടികൾക്ക് മുന്നിൽ പ്രിയേഷ് എന്ന നാട്ടിലെ ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു'പ്രിയേഷിൻ്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത് ''ഇവിടെ കുട്ടികളുടെ ഈ ആഗ്രഹം നടക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കുടിയാണ് ഈ ചിത്രം.

കുട്ടികളേയും, കുടുംബണളേയും ഏറെ ആകർഷിക്കും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്.ശ്രീപത് യാൻ (മാളികപ്പുറം ഫെയിലി ആദി ശേഷ് വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ബാലതാരങ്ങളെ അവതരിപ്പിക്കുന്നത്.ലാലു അലക്സ്, സാജു നവോദയാ ,വിജിലേഷ്, ബിനു തൃക്കാക്കര ,അനീഷ്.ജി.മേനോൻ ,ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ ,അർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി,എന്നിവരും പ്രധാന താരങ്ങളാണ്.കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.ഫൈസൽ അലി ഛായാഗ്ദഹണവും അയൂബ് ഖാൻഎഡിറ്റിംഗും നിർവ്വഹിക്കുന്നു. പി ആർ ഒ വാഴൂർ ജോസ്.

Tags:    

Similar News