ആക്ഷൻ ത്രില്ലെർ ചിത്രം സ്വർഗ്ഗവാസലുമായി ആർ ജെ ബാലാജി
ആർ ജെ ബാലാജിയുടെ ഏറ്റവും പുതിയ ചിത്രമായ സ്വർഗ്ഗവാസലിന്റെ ടീസർ പുറത്ത് .ടീസർ ഇതിനകം തന്നെ ഓൺലൈനിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. നവാഗതനായ സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലെർ ചിത്രമായിരിക്കും സ്വർഗ്ഗവാസൽ. 1മിനിറ്റ് 42 സെക്കണ്ടുള്ള ടീസറിൽ ജയിലിലെ ആക്ഷനും ബാർ രംഗങ്ങളുമാണ് കാണിക്കുന്നത്. തമിഴ് പ്രഭയും ആസ്വിൻ രവിചന്ദ്രന് ചേർന്നാണ് ചിത്രത്തിന്റെ കഥ - തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ മലയാളി അഭിനേതാക്കളായ ഷറഫുദീൻ, ഹക്കിം ഷാ എന്നിവരോടൊപ്പം സംവിധായകൻ സെൽവരാഘവൻ , യോഗി ബാബു , നടരാജൻ സുബ്രമണ്യൻ ,ആൻ്റണി ദാസൻ എന്നിവരും അഭിനയിക്കുന്നു. സാനിയ അയ്യപ്പനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പ്രിൻസ് ആൻഡേഴ്സൺ ഛായാഗ്രഹണവും സെൽവ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം മലയാളിയായ ക്രിസ്റ്റോ സേവ്യർ ആണ്. ആർജെ ബാലാജിയുടെയും സെൽവരാഘവൻ്റെയും ശക്തമായ പ്രകടനങ്ങളിൽ ശക്തമായ ഒരു പ്രമേയമായിരിക്കും ചർച്ച ചെയ്യുക എന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. ചിത്രത്തിൽ ബാലാജിയുടെ ഉഗ്രൻ ബോഡി ട്രാൻസ്ഫോർമേഷനും കാണാമെന്ന പ്രതീക്ഷയാണ് നൽകുന്നത്. അതുകൊണ്ട് തന്നെ "സോർഗവാസൽ" ന് വേണ്ടിയുള്ള പ്രതീക്ഷകൾ ഉയർന്നതാണ്. ചിത്രത്തിൻ്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ഒരു ബ്ലോക്ക്ബസ്റ്റർ എന്ന നിലയിലാണ് ചിത്രം ഇതിനകം തന്നെ വിശേഷിപ്പിക്കപ്പെടുന്നത്.