‘സേവ് ദ് ഡേറ്റ്’ സിനിമാ പ്രമോഷൻ; വിഡിയോയുമായി വനിത വിജയകുമാർ
നാലാം വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നതിനിടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി വനിത വിജയകുമാർ. വനിത സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രമോഷനായിരുന്നു കൊറിയഗ്രാഫർ റോബർട് മാസ്റ്ററുമൊത്തുളള ആ സേവ് ദ് ഡേറ്റ് പോസ്റ്റർ.
മിസ്റ്റർ ആൻഡ് മിസിസ് എന്നാണ് സിനിമയുടെ പേര്. മിസ്റ്റർ ആൻഡ് മിസിസ് ആയി വനിതയും റോബർട്ട് മാസ്റ്ററുമാകും വേഷമിടുക. സിനിമയുടെ പ്രൊമൊ വിഡിയോ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടി പങ്കുവച്ചു. നടിയുടെ മകൾ ജോവികാ വിജയകുമാർ ആണ് നിർമാണം.
വനിതാ നാലാമതും വിവാഹം ചെയ്യുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇതോടു കൂടി പരിസമാപ്തിയായിക്കഴിഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ സൃഷ്ടിച്ച താരമാണ് വനിത വിജയകുമാർ. നടി കഴിഞ്ഞ ദിവസം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഗോസിപ്പുകൾക്കു വഴിവച്ചിരിക്കുന്നത്.