സയൻസ് ഫിക്ഷൻ മോക്കുമെൻ്ററി ചിത്രം ഗഗനചാരി ഒടിടിയിലേക്ക്
ഏറെ കാത്തിരുന്ന അനാർക്കലി മരക്ക്യാർ ഗോകുൽ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പർഹിറ്റ് സയൻസ് ഫിക്ഷൻ മോക്കുമെൻ്ററി ഗഗനാചാരി ഒടുവിൽ ഒടിടിയിലേക്ക്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അരുൺ ചന്ദു സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്ന പ്രേക്ഷകർക്ക് ഇപ്പോൾ പ്രൈം വീഡിയോയിൽ ചിത്രം കാണാൻ സാധിക്കും. 2024 ജൂണിലാണ് ഗഗനാചാരി ആദ്യം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്.
2040-ൽ മൂന്ന് ബാച്ചിലരുടെ ജീവിതത്തെ കീഴ്മേൽ മറിച്ചുകൊണ്ട്, ഒരു അന്യഗ്രഹ സ്ത്രീ അവരുടെ താമസസ്ഥലത്തേക്ക് വരുമ്പോൾ കാര്യങ്ങൾ മാറിമറിയുന്നു. പക്ഷപാതം, പ്രണയം, അന്ധവിശ്വാസങ്ങൾ,എന്നിവയുടെ പ്രമേയങ്ങളിലേക്കാണ് സിനിമ പറയുന്നത്. ആക്ഷേപഹാസ്യ ഘടകങ്ങളിലൂടെ പറയുന്ന ചിത്രത്തിൽ അജു വർഗീസ്, ഗണേഷ് കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിലീസായപ്പോൾ മികച്ച പ്രതികരണങ്ങൾ ചിത്രം നേടുകയും ചെയ്തിരുന്നു. എന്നാൽ ചിത്രം ഒടിടിയിലേക്ക് എതാൻ വൈകിയതിൽ സിനിമ പ്രേമികൾക്ക് നിരാശയുണ്ടാക്കിരുന്നു. മലയാള സിനിമയിൽ ഇതുവരെ കനത്ത തരത്തിലുള്ള ഒരു പ്രമേയമാണ് ചിത്രം പറയുന്നത്. ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.