റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ വ്യജ പതിപ്പ് നേരിട്ട് ശങ്കറിന്റെ ഗെയിം ചെയ്ഞ്ചർ

Update: 2025-01-10 07:10 GMT

ശങ്കറിന്റെ സംവിധാനത്തിൽ രാം ചരൺ നായകനായ ഗെയിം ചേഞ്ചർ എന്ന് റിലീസ് ചെയ്തിരിക്കുകയാണ്. നാല് വർഷത്തിന് ശേഷമാണ് രാം ചരണിന്റെ ഒരു സോളോ റിലീസ് ചിത്രം എത്തുന്നത്. എന്നാൽ, ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ, ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയിരിക്കുകയാണ്. ചിത്രത്തിൻ്റെ ഫുൾ എച്ച്ഡി പതിപ്പ് ആണ് ഓൺലൈനിൽ ചോർന്നിരിക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച്, സിനിമയുടെ പൈറേറ്റഡ് പതിപ്പുകൾ തമിഴ്റോക്കേഴ്‌സ്, ഫിലിംസില്ലാ, മൂവിറൂലെസ്, ടെലിഗ്രാം തുടങ്ങിയ ടോറൻ്റ് വെബ്‌സൈറ്റുകളിൽ ആണ് ചിത്രം എത്തിയിരിക്കുന്നത്.

കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. ശങ്കറിന്റെ തമിഴ് ചിത്രമായ ഇന്ത്യൻ 2വിന്റെ പരാജയത്തിന് ശേഷം സംവിധാനം ചെയുന്ന ചിത്രമാണ് ഗെയിം ചേഞ്ചർ.തമൻ എസ് രചിച്ച ഗെയിം ചേഞ്ചറിൻ്റെ ഗാനങ്ങളും ഉയർന്ന പ്രശംസ നേടിയിട്ടുണ്ട്. തമിഴ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. 

Tags:    

Similar News