പ്രിയപ്പെട്ട മമ്മൂട്ടി ചേട്ടന് ഒപ്പം; ഹിറ്റ് അടിച്ചു രേഖാചിത്രം
ആസിഫ് അലി വീണ്ടും ഹിറ്റ് ലിസ്റ്റ് തുടരുകയാണ്. 2025ന്റെ ഒരു ഗംഭീര തുടക്കമാക്കി മാറ്റിയിരിക്കുകയാണ് രേഖാചിത്രത്തിലൂടെ ആസിഫ് അലിയും അനശ്വര രാജനും. ദി പ്രീസ്റ് നു ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി ത്രില്ലെർ ആണ് ചിത്രം. ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന വളരെ വ്യത്യസ്തമായ ജേർണറിലാണ് ചിത്രം കഥ പറയുന്നത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
അതിനോടൊപ്പം തന്നെ രേഖാചിത്രം റിലീസിന് മുന്നേ തന്നെ മമ്മൂട്ടി ചിത്രത്തിൽ ഉണ്ടോ എന്നുള്ള ചർച്ചകളും അഭ്യൂഹങ്ങളും നിലനിന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ കാര്യത്തിൽ പ്രതികരണങ്ങൾ ഒന്നുംതന്നെ നടത്തിയിരുന്നില്ല.
ഇപ്പോൾ രേഖാചിത്രം ഇറങ്ങിയതിനു പിന്നാലെ മമ്മൂട്ടി ചേട്ടനും ചിത്രത്തിനെ പറ്റിയുള്ള ചർച്ചകളുമാണ് എങ്ങും നടക്കുന്നത്. ഇന്നലെ രേഖാചിത്രം ടീം മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെ മമ്മൂട്ടിയും തന്റെ സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോകൾ പങ്കുവെച്ചു. തുടർന്ന് സോഷ്യൽ മീഡിയ ചിത്രത്തിന്റെ ക്യാപ്ഷനും ഫോട്ടോകളും ഏറ്റെടുത്തു എന്ന് പറയേണ്ടതില്ലല്ലോ...
'പ്രിയപ്പെട്ട മമ്മൂട്ടി ചേട്ടന്..ഒരു ആസിഫ് അലി ചിത്രം', എന്നാണ് ആസിഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'പ്രിയപ്പെട്ട മമ്മൂട്ടി ചേട്ടന്; ഒത്തിരി സ്നേഹത്തോടെ അനുജത്തി രേഖ പത്രോസ്', എന്നാണ് അനശ്വര രാജൻ കുറിച്ചത്. 'രേഖാചിത്രം ടീമിനൊപ്പം, സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ', എന്നാണ് ഫോട്ടോകള്‍ പങ്കിട്ട് മമ്മൂട്ടി കുറിച്ചത്. എന്ത് തന്നെയാണെങ്കിലും ''ചിത്രങ്ങളും ചിത്രവും'' സൂപ്പർ ഹിറ്റ് ആയിരിക്കുകയാണ്. നിരവധി പേരാണ് കമെന്റ് സെക്ഷനിൽ 'മമ്മൂട്ടിച്ചേട്ടന് ' നന്ദിയും സ്നേഹവും അറിയിക്കുന്നത്.