അല്ലു അർജുന് നേരെ അപവാദ പ്രചരണം : യൂട്യൂബ് ചാനലിന്റെ ഓഫീസ് അടിച്ചു തകർത്ത് ആരാധകർ

Update: 2024-11-13 06:14 GMT

അല്ലു അർജുൻ ഒരു വലിയ ആരാധകർ ഉള്ള താരമാണ്. മലയാളത്തിലും നിരവധി ആരാധകരുണ്ട് അല്ലു അർജുന്. അടുത്തിടെ താരത്തിന്റെ ആരധകർ സംഘർഷ അവസ്ഥ ഉണ്ടാക്കിയിരുന്നു . നടനെയും ഭാര്യ സ്നേഹ റെഡ്ഡിയെയും അവരുടെ കുട്ടികളെയും കുറിച്ച് അപവാദ വീഡിയോ ഒരു യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തതായിരുന്നു ഇതിനു പിന്നിലെ കാരണം . ഇതേത്തുടർന്നാണ് ഹൈദരാബാദിലെ യൂട്യൂബ് ചാനലിൻ്റെ ഓഫീസിന് നേരെ ഫാൻസ് ക്ലബ്ബ് അംഗങ്ങൾ ആക്രമണം നടത്തിയത് . റെഡ് ടി വി എന്ന ചാനലിന് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്.

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ യൂട്യൂബ് ചാനലിന്റെ ഓഫീസിൽ കടന്നു കയറിയ ഫാൻസ് ഉടമയെ മർദിക്കുന്നതും, ഓഫീസ് അടിച്ചു തകർക്കുന്നതും കാണാം. കൂടാതെ വീഡിയോ ചാനലിൽ നിന്നും ഡിലീറ്റ് ചെയ്യാനും, താരത്തിനോട് ചാനലിന്റെ പേരിൽ മാപ്പ് പറയാനും ഫാൻസ് അംഗങ്ങൾ ആവിശ്യപെട്ടിരുന്നു.

വളരെക്കാലമായി റെഡ് ടി വി എന്ന യൂട്യൂബ് ചാനലിൽ അല്ലു അർജുനെയും കുടുംബത്തെയും കുറിച്ച് മോശമായ പ്രെസ്താവനകൾ ഫാൻസ് അംഗങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ അവസാനമിറങ്ങിയ വീഡിയോ എല്ലാ പരിധികളും മറികടന്നെന്നും, അതിനാൽ ആണ് ഇങ്ങനെ പ്രതികരിച്ചതെന്നും ഫാൻസ് ഗ്രൂപ്പ് പങ്കുവെച്ച വിശദീകരണ കുറിപ്പിൽ പറയുന്നു.

അല്ലു അർജുൻ ഹോസ്പിറ്റലിൽ കിടക്കുന്ന ചിത്രം നൽകികൊണ്ട് 'താരം ജീവനുവേണ്ടി തുടിക്കുന്നു ' എന്ന അടികുറിപ്പോടെയാണ് യൂട്യൂബ് ചാനലിൽ വീഡിയോ പ്രചരിപ്പിച്ചത്. ഇതുകൂടാതെ റെഡ് ടി വിയിൽ അല്ലു അർജുന്റെ ഭാര്യ സ്നേഹ റേഡിയയെയും അവരുടെ കുട്ടികളെയും വെച്ചുള്ള വിഡിയോകളും ഉണ്ടായിരുന്നു. ഒന്നര ലക്ഷം ആളുകൾ കണ്ട വിഡിയോയിൽ നൂറു കമെന്റുകളും ഉണ്ടായിരുന്നു.   

Tags:    

Similar News