സ്താനാർത്തി ശ്രീക്കുട്ടൻ നവംബർഇരുപത്തി ഒമ്പതിന്

Update: 2024-11-20 11:21 GMT

ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവർ നിർമ്മിച്ച്, വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാരത്തി ശ്രീക്കുട്ടൻ - എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.നവംബർ ഇരുപത്തിയൊമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.അപ്പർ പ്രൈമറി ക്ലാസ്സിലെ രണ്ടു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണംഅദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ഒരു രസതന്ത്രമുണ്ട്. അതിലൂടെ ഉരിത്തിരിക്കുന്ന സംഭവങ്ങളും, കുട്ടികൾക്കിടയിലെ കിടമത്സരങ്ങളും ഇണക്കവും പിണക്കവുമൊക്കെ രസാകരമായി ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നു.ശ്രീരംഗ് ഷൈൻ' അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അജു വർഗീസ് ജോണി ആൻ്റണി, സൈജു ക്കുറുപ്പ് ,ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.മുരളീകൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ്.എസ്. ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരുടേതാണു തിരക്കഥ.മനു മഞ്ജിത്ത്, വിനായക് ശശികുമാർ ,അഹല്യാ ഉണ്ണികൃഷ്ണൻ എന്നിവരുടെ വരികൾക്ക്പി.എസ്.ജയ ഹരി ഈണം പകർന്നിരിക്കുന്നു.അനൂപ് വി.ശൈലജയാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് - കൈലാഷ്.എസ്. ഭവൻ.കലാസംവിധാനം -അനിഷ് ഗോപാലൻ.മേക്കപ്പ് - രതീഷ് പുൽപ്പള്ളി.കോസ്റ്റ്യം -ഡിസൈൻ - ബ്യൂസി .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ദർശ് പിഷാരടി .അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ദേവിക, ചേതൻഎക്സിക്യുട്ടീവ്.പ്രൊഡ്യൂസർ .- നിസ്സാർ വാഴക്കുളം.പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -കിഷോർ പുറക്കാട്ടിരി .പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ.

Tags:    

Similar News