സ്ട്രോങ് നോട്ട് സ്‌കിന്നി; വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനാർക്കലി
By : Aiswarya S
Update: 2024-10-17 10:36 GMT
ഗംഭീര വർക്കൗട്ടുമായി നടി അനാർക്കലി മരക്കാർ. ജിം സ്യൂട്ടിൽ ആബ്‌സ് കാണിച്ചു കൊണ്ടുള്ള അനാർക്കലിയുടെ ചിത്രങ്ങൾ വൈറലാവുകയാണ്. ‘സ്ട്രോങ് നോട്ട് സ്‌കിന്നി’ എന്ന ഹാഷ്ടാഗോടെയാണ് അനാർക്കലി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വർക്കൗട്ടിനെ പ്രശംസിച്ചു കൊണ്ടാണ് പ്രേക്ഷകർ എത്തിക്കൊണ്ടിരിക്കുന്നത്.
മാത്രമല്ല, ഏത് സിനിമയ്ക്ക് വേണ്ടിയാണ് മേക്കോവർ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. അതേസമയം, 2016ൽ ‘ആനന്ദം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനാർക്കലി മരക്കാർ. ഗോകുൽ സുരേഷ് നായകനായെത്തിയ ‘ഗഗനചാരി’യാണ് അനാർക്കലിയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.