'എൻ്റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ';സുരേഷ് ഗോപി
suresh gopi condolence kaviyoor ponnamma;
കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. 'മലയാളത്തിൻ്റെ അമ്മക്ക്, എൻ്റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ' എന്ന് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ക്രിസ്ത്യൻ ബ്രദേഴ്സ്, മനസിലൊരു മണിമുത്ത് തുടങ്ങി നിരവധി സിനിമകളിൽ സുരേഷ് ഗോപിയും കവിയൂർ പൊന്നമ്മയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കവിയൂർ പൊന്നമ്മയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ലിസി ആശുപത്രിയിൽ സുരേഷ് ഗോപി നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ചു.
സിനിമ-സാംസ്കാരിക രംഗത്തെ നിരവധിയാളുകളാണ് കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് എത്തുന്നത്. മുകേഷ്, മനോജ് കെ. ജയൻ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, അജു വർഗീസ്, സംവൃത സുനിൽ, ഭാമ തുടങ്ങിയ താരങ്ങളെല്ലാം അനുശോചനം രേഖപ്പെടുത്തി. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.