നീണ്ട മുടിയും തടിയുമുള്ള ലുക്കിൽ സൂര്യ; റെട്രോയുടെ ആദ്യ സിംഗിൾ

Update: 2025-02-14 07:25 GMT

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സൂര്യ നായകനായ റെട്രോയുടെ ആദ്യ സിംഗിൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

കണ്ണാടി പൂവേ എന്ന ഗാനം ആലപിച്ചതും ഈണം നൽകിയതും സന്തോഷ് നാരായണൻ ആണ്. വിവേക് ​​ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

മ്യൂസിക് വീഡിയോയിൽ യഥാർത്ഥ സിനിമാ രംഗങ്ങൾ, ബിടിഎസ് ഫൂട്ടേജ് എന്നിവ ഉൾപ്പെടുന്നു. ഗാനത്തിൽ ജയിലിനുള്ളിൽ നീണ്ട മുടിയും തടിയുമുള്ള ലുക്കിൽ സൂര്യയെ കാണുന്നത് . ജയിലിൽ അകപ്പെട്ട വിരഹ കാമുകന്റെ ഭാവങ്ങൾ ആണ് ഗാനത്തിലൂടെ സൂര്യ അവതരിപ്പിക്കുന്നത്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഒരു റൊമാൻ്റിക് ആക്ഷൻ വെഞ്ച്വറാണ് ചിത്രം

മെയ് 1 ന് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തും. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ മികച്ച അഭിപ്രായം ആണ് നേടിയത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും, വൻ പ്രേതീക്ഷയിലാണ് ആരാധകർ.

സൂര്യയെ കൂടാതെ, ജോജു ജോർജ്ജ്, ജയറാം, നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് നായിക.

റെട്രോ ഉടൻ പുറത്തിറങ്ങാനിരിക്കെ, താരം ഇപ്പോൾ സൂര്യ 45 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന തൻ്റെ സിനിമയുടെ ചിത്രീകരണത്തിലാണ്. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ കൃഷ്ണനാണ് നായിക.

Tags:    

Similar News