ബാലതാരം ദേവനന്ദയുടെ കാൽ തൊട്ടു വന്ദിച്ചു വൃദ്ധൻ ; കടുത്ത വിമർശനങ്ങൾ നേരിട്ട് വീഡിയോ

Update: 2024-12-02 07:23 GMT

മാളികപ്പുറത്തെ എന്ന ചിത്രം മലയാളത്തിലെ സൂപ്പർ ഹിറ്റായ ചിത്രമാണ്. എന്നാൽ ചിത്രത്തിനും , അതിലെ പ്രാധന അഭിനേതാക്കളുമായ ഉണ്ണി മുകുന്ദനും , ബാല താരം ദേവ നന്ദയും ചിത്രമിറങ്ങിയപ്പോൾ മുതൽ കടുത്ത വിവാദങ്ങളും വിമർശങ്ങൾ നേരിടുകയാണ്. എന്നാൽ ചിത്രം ഇറങ്ങി 2 വർഷം കഴിഞ്ഞിട്ടും ഇതുവരെ വിവാദങ്ങളും വിമർശങ്ങളും അവസാനിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം.

ഇപ്പോഴിതാ ബാല താരം ദേവനന്ദ വീണ്ടും വിമർശനത്തിൽ പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദേവനന്ദ പങ്കെടുത്ത ഒരു പരുപാടിയിൽ , താരത്തിന്റെ കാൽ തൊട്ടു വന്ദിക്കുന്ന ഒരു പ്രായമായ വ്യക്തിയുടെയും വീഡിയോ ആണ് ഇതിനു പിന്നിൽ. പരുപാടിയിൽ ദേവനന്ദ നടന്നു വരുന്നതും, പ്രായമായ ഒരു വെക്തി കാൽ തൊട്ടു വന്ദിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്.

സിനിമ താരമായല്ല , മറിച്ചു മാളികപ്പുറമായാണ് താരത്തെ ആളുകൾ കാണുന്നത്. അതിനാൽ ഭക്തിയുടെ പുറത്താണ് ദേവനന്ദയെ ആളുകൾ കാണുന്നതെന്നും, സിനിമയിലെ ഒരു റോൾ മാത്രമാണ് ഇതെന്ന് ആളുകൾ മനസിലാകുന്നുമില്ലയെന്നുമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന വിമർശങ്ങൾ. ഇങ്ങനെ പോയാൽ ദേവനന്ദ അടുത്ത ദൈവമായി ആളുകൾ പ്രെഖ്യാപിക്കും എന്ന കമെന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

അതേസമയം തൊട്ടപ്പൻ എന്ന ചിത്രത്തിലാണ് ദേവനന്ദ ആദ്യമായി അഭിനയിക്കുന്നത്.മൈ സാന്റാ , മിന്നൽ മുരളി, ആറാട്ടു, 2028, മാളികപ്പുറം, അരൺമനൈ 4 എന്നിവയാണ് ദേവനന്ദയുടെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങൾ. മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ' ഗു ' ആണ് ദേവാനന്ദയുടെ പുതിയ ചിത്രം. 

Tags:    

Similar News