അതിശയങ്ങളുടെ കലവറയായ നഗരത്തിന്റെ കഥയുമായി" മാജിക് ടൗൺ" ചിത്രീകരണം പൂർത്തിയായി .

Update: 2024-11-19 05:21 GMT

അതിശയങ്ങളുടെ കലവറയായ മാജിക് ടൗണിലെ വിശേഷങ്ങളുമായി എത്തുകയാണ്,എഴുത്തുകാരനും, സംവിധായകനുമായ ശ്രീ പ്രതാപ് രചനയും സംവിധാനവും നിർവ്വഹിച്ച മാജിക്ക് ടൗൺ എന്ന ചിത്രം.നവനീത് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ,വില്ലടം എന്നിവിടങ്ങളിലായി പൂർത്തിയായി.നിരവധി രചനകളിലൂടെ ശ്രദ്ധേയനായ, എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ശ്രീപ്രതാപിൻ്റെ ആറാമത്തെ സിനിമയാണ് മാജിക് ടൗൺ. സിനിമയുടെ നിർമ്മാതാവ് സിന്ധു പ്രതാപ് ആണ് .വർത്തമാനകാലത്ത് ചെറിയ കുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമവും, അവയുടെ പിന്നിലുള്ള ക്രിമിനൽ താല്പര്യങ്ങളെയും, നിഗൂഡമായി അന്വോഷിക്കുന്ന ഒരു സംഘം ഡിറ്റക്ടീവുകളുടെ കഥ പറയുകയാണ് മാജിക് ടൗൺ എന്ന ചിത്രം.



മരണത്തെ പ്രവചിയ്ക്കുന്ന അജ്ഞാതനായ ഒരാൾ(ശിവജി ഗുരുവായൂർ ]അയാൾ പേർ പറയുന്നവരൊക്കെ തുടർച്ചയായി മരണപ്പെടുന്നു.ഇതിൻ്റെ രഹസ്യം തേടിയിറങ്ങുന്ന ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് സംഘം.ഡി.വൈ.എസ്. പി കൃഷ്ണപ്രസാദിൻ്റെ നേതൃത്വത്തിലുള്ള പോലീസും, ഈ പ്രൈവറ്റ് ഡിറ്റക്റ്റീവ് സംഘവുമായി സംഘർഷത്തിലാകുന്നു. ഇതിനിടയിൽ ഈ രണ്ടു ടീമിനേയും ഒരുപോലെ കുഴപ്പത്തിലാക്കുന്ന മറ്റൊരാൾ രംഗപ്രവേശം ചെയ്യുന്നു . പ്രൊഫസർ ജഗന്നാഥൻ. നഗരത്തിൽ നടക്കുന്ന മരണങ്ങളുടെ രഹസ്യം തേടിയുള്ള ഇവരുടെയെല്ലാം അന്വേഷണങ്ങൾ, അപ്രതീക്ഷിതമായ,ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളിലേക്കാണ് കാര്യങ്ങളെ എത്തിച്ചത്.

നവനീത് ക്രീയേഷൻസിനു വേണ്ടി സിന്ധുപ്രതാപ് നിർമ്മിക്കുന്ന മാജിക് ടൗൺ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ശ്രീ പ്രതാപ് നിർവ്വഹിക്കുന്നു. ക്യാമറ - സൈമൺ ജോസഫ് എക്സ്പോ, ഗാന രചന - അനിൽ ചെമ്പ്ര നന്തിപുലം, ആലാപനം - സീതാലക്ഷ്മി സുബ്രഹ്മണ്യൻ, മേക്കപ്പ് - ശില്പ പ്രസിൻ, അസോസിയേറ്റ് ഡയറക്ടർ - പ്രസിൻ പ്രതാപ് , അനിൽ ചെബ്ര നന്തിപുരം, അസിസ്റ്റന്റ് ഡയറക്ടർ - ജയപ്രകാശ് ഒളരി, ഷാജൻ മാസ്റ്റർ, കോ ഓർഡിനേറ്റർ - ജിനേഷ് കൊടകര, പി.ആർ. ഒ - അയ്മനം സാജൻ .

ശിവജി ഗുരുവായൂർ, ലിഷോയ്,നന്ദകിഷോർ,സുർജിത്,ബൈജു ബാവ്റ , ജിനേഷ് രവീന്ദ്രൻ, അരുൺകുമാർ, ഉണ്ണികൃഷ്ണൻ വിരുപ്പാക്ക , ഡോ.പ്രീജി സജീവൻ , ജിനി ബാബു, ഡോ.സുഭാഷ് കുമാർ , ദിവ്യശ്രീ , ജിനേഷ് കൊടകര, ,ജോസഫ് സോജൻ , വർഗീസ് ബാബു ,ലിമ ജിനേഷ് , ജയപ്രകാശ് ഒളരി , ക്യാപ്റ്റൻ രാധാകൃഷ്ണൻ ,റിജേഷ് കെ കെ, മാത്യു വെട്ടുകാട് ,ഭാനുമതി ഉണ്ണികൃഷ്ണൻ,

അജിത കല്ല്യാണി ,അരവിന്ദ്, റെജി, വർഗ്ഗീസ് .ടി .ജെ, മോഹനൻ, അയ്യപ്പൻ കൊടകര, സുഭാഷ് പോണോലി , ശരത്, കൃഷ്ണകുമാർ , സി.വി. തങ്കപ്പൻ,ആശ ചാക്കോച്ചൻ ,പല്ലൻ കുഞ്ഞിപ്പാവു,ഷാജൻ മാസ്റ്റർ ,ഹൃഥ്വിൻ പ്രസിൻ, ദുവ പ്രസിൻ,അവനിക അജീഷ്,മാസ്റ്റർ അക്ഷയ് എന്നിവർ അഭിനയിക്കുന്നു.ചിത്രീകരണം പൂർത്തിയായ മാജിക്ടൗൺ ഉടൻ തീയേറ്ററിലെത്തും.

Tags:    

Similar News