സമരതീരുമാനം അംഗീകരിക്കാന്‍ കഴിയില്ല ; പ്രതിഫല വിഷയം തള്ളി 'അമ്മ '

Update: 2025-02-24 07:49 GMT

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയും (ഫെഫ്ക) ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഘടനകളും ചേര്‍ന്ന് ആഹ്വനം ചെയ്ത സിനിമ സമരം അംഗീകരിക്കാന്‍ കഴിയില്ല എന്ന് താര സംഘടയായ 'അമ്മ. അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം അംഗീകരിക്കാം കഴിയില്ലെന്നും 'അമ്മ പറഞ്ഞു.  ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ വിഷയത്തിൽ ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു.

കൊച്ചിയിലെ അമ്മയുടെ ഓഫിയ്‌സിൽ വെച്ച് ചേർന്ന യോഗത്തിൽ ആണ് സിനിമ താരങ്ങൾ ചേർന്ന് തീരുമാനം എടുത്തത്. മോഹൻലാൽ ,സുരേഷ് ഗോപി, മഞ്ജുപിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ്കുമാര്‍, വിജയരാഘവന്‍ തുടങ്ങി നിരവധി താരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക യോഗം 'അമ്മ വിളിച്ചു ചേർത്തത്.

മലയാള സിനിമ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നൂറു കോടി ക്ലബ് എന്ന് പറയുന്നത് വെറും പൊള്ളത്തരം ആണെന്നുമുള്ള കേരളാ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. അമ്മ സംഘടനയെ നാഥനില്ലാ കളരി എന്ന് വിശേഷിപ്പിച്ചതിലും വലിയ വിമർശങ്ങൾക്ക് കാരണമായിരുന്നു. നിർമ്മാതാക്കൾ നേരിട്ട പ്രേശ്നങ്ങളെ കുറിച്ച അമ്മയ്ക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സമര മുഹത്തിലേയ്ക്ക് എത്തിയതെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ പറഞ്ഞിരുന്നു. ജൂണ്‍ ഒന്ന് മുതല്‍  സംസ്ഥാനത്ത് സിനിമാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് നിർമാതാക്കളുടെ സംഘടന. സംഭവത്തിൽ എതിർപ്പ് പ്രകടിപ്പിച്ച നിർമാതാവ് ആന്റണി പെരുമ്പാവൂരും, മോഹൻലാൽ അടക്കമുള്ള താരങ്ങളും എത്തിയിരുന്നു. എതിർത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകൾ രംഗത്ത് എത്തിയതോടെ സമരപ്രഖ്യാപനം വിവാദമാക്കുകയായിരുന്നു.

അതേസമയം, തിങ്കളാഴ്ച ഉച്ചക്ക് ശേഷം നിര്‍മാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരും. അമ്മ യോഗത്തിലെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ ആയിരിക്കും സംഘടനയുടെ തീരുമാനം.

Tags:    

Similar News