കാത്തിരിപ്പിന് വിരാമമിട്ട് ബറോസിന്റെ റിലീസ് ഉടനെ ഉണ്ടാകുമോ? ആരാധകർ കാത്തിരുന്ന അപ്ഡേറ്ററുമായി സന്തോഷ് ശിവൻ.

Update: 2024-10-02 05:20 GMT

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ഫാൻ്റസി 3ഡി ചിത്രം ബറോസിന്റെ റിലീസിനായി ഏറെ നാളുകളായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇതുവരെ ചിത്രത്തിനെപ്പറ്റിയുള്ള അപ്ഡേറ്ററുകൾ കിട്ടാതെയുള്ള സാഹചര്യത്തിൽ ആരാധകർക്കായി ബറോസിന്റെ വരവ് താമസിക്കില്ല എന്ന സൂചന നൽകുന്ന വിവരങ്ങൾ ആണ് എപ്പോൾ ലഭിക്കുന്നത്. ഛായാഗ്രാഹകൻ സന്തോഷ് ശിവൻ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടൊരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കിട്ട് 'ബറോസ് 3ഡിയുടെ ആദ്യ സ്‌ക്രീനിംഗ് കാണാൻ കാത്തിരിക്കുന്ന സംവിധായകനും നടനും ഒപ്പം ഛായാഗ്രാഹകൻ', എന്നാണ് സന്തോഷ് ശിവൻ കുറിച്ചത്. ഈ ഫോട്ടോയും ക്യാപ്ക്ഷനും ആരാധകർ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് സ്ക്രീനിംഗ് നടന്നുവെന്നും പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് മാറ്റുകയായിരുന്നു. അതിനു പിന്നാലെ ഒക്ടോബർ മൂന്നിന് ബറോസ് തിയറ്ററിൽ എത്തുമെന്ന് മോഹൻലാൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒക്ടോബർ മൂന്നിന്, ഇനി ഒരു ദിവസം മാത്രമാണ് ബാക്കിനിൽക്കെ റിലീസുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റും ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് തന്നെ റിലീസ് മാറ്റിയോ, ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരുമോ എന്ന തരത്തിലുള്ളചർച്ചകളും സോഷ്യൽ മീഡിയയിൽ ലോകത്ത് നടക്കുന്നുണ്ട്.

മലയാള സിനിമയിലെ നാഴികക്കല്ലായ പടയോട്ടം, മൈ ഡിയർ കുട്ടിച്ചാത്തൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിജോ പുന്നൂസിൻ്റെ 'ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമയുടെ നിധി' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുകയും സംവിധാനം ചെയുകയും ചെയുന്നു. 2021 മാർച്ചിൽ ചിത്രത്തിൻ്റെ പ്രധാന ഛായാഗ്രഹണം ആരംഭിച്ചിരുന്നു. കോവിഡ് കാരണം ഷൂട്ടിംഗ് തടസ്സപ്പെടുകയായിരുന്നു. പിന്നീട് ഷൂട്ടിംഗ് പുനരാരംഭിച്ചെങ്കിലും കഥ, തിരക്കഥ, കാസ് എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. മാർക്ക് കിളന്റെ കോമ്പോസിഷനിൽ പാട്ടുകൾ ഒരുക്കുന്നത് ലിഡിയൻ നാധസ്വരവും ചേർന്നാണ്. ആശിർവാദ് സിനിമാസിൻറെ ബണ്ണീരിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. 

Tags:    

Similar News