'അമ്മ'യിൽ രാഷ്ട്രീയമില്ല, സംഘടനയാണ് വലുത്: സിദ്ദിഖ്
‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറിയായി ഇരിക്കുന്ന തനിക്ക് രാഷ്ട്രീയമില്ലെന്ന് നടൻ സിദ്ദിഖ്. ജനറൽ സെക്രട്ടറിയായ ഞാൻ യുഡിഎഫുകാരനല്ല. സംഘടനയിൽ നിന്ന് പുറത്തു പോയവരെ തിരിച്ചെത്തിക്കേണ്ട ബാധ്യത അമ്മയ്ക്കില്ല. വ്യക്തികളെക്കാൾ വലുതാണ് സംഘടന എന്നാണ് സിദ്ദിഖ് പറഞ്ഞത്.
ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കിയ സിനിമ നിർമ്മാതാക്കളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു. പുതിയ ഭരണസമിതിയുടെ ആദ്യ എക്‌സിക്യുട്ടീവ് പൂർത്തിയായതിന് പിന്നാലെയാണ് സ്വന്തം രാഷ്ട്രീയം ഒളിച്ചു കടത്തുന്നവരല്ല സംഘടനയിലുള്ളതെന്ന് സിദ്ദിഖ് വ്യക്തമാക്കുന്നത്.
സംഘടനയിൽ നിന്നും പുറത്തുപോയവർ ശത്രുക്കൾ അല്ല. സ്ത്രീ സംവരണം ഏർപ്പെടുത്തി അമ്മയുടെ ബൈലോ ഉടൻ ഭേദഗതി ചെയ്യും. തലമുറ മാറ്റം അനിവാര്യമാണെന്നും ചെറുപ്പക്കാരായവർ ഭരണസമിതിയിൽ വരണമെന്നാണ് തൻ്റെ നിലപാടെന്നും സിദ്ദിഖ് പറഞ്ഞു.