മോഹൻലാലിൻ്റെ പ്രകടനത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു : രാം ഗോപാൽ വർമ്മ
2002-ൽ പുറത്തിറങ്ങിയ കമ്പനി എന്ന സിനിമയിലെ മോഹൻലാലിൻ്റെ പ്രകടനത്തിൽ തനിക്ക് തുടക്കത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി ചലച്ചിത്ര നിർമ്മാതാവ് രാം ഗോപാൽ വർമ്മ.36 വർഷത്തിനിടയിൽ, ശിവ, സത്യ, കമ്പനി, സർക്കാർ എന്നിവയുൾപ്പെടെ നിരവധി അസാധാരണമായ സിനിമകൾ സംവിദശനം ചെയ്ത ആളാണ് രാം ഗോപാൽ വർമ്മ. കൂടാതെ മോഹൻലാൽ, അമിതാഭ് ബച്ചൻ, മനോജ് ബാജ്‌പേയ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുമായും അദ്ദേഹം സഹകരിച്ചിട്ടുണ്ട്.
അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രമായ കമ്പനിയിലെ മോഹൻലാലിൻ്റെ പ്രകടനത്തിൽ തനിക്ക് തുടക്കത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്ന കാര്യം സംവിധായകൻ വെളിപ്പെടുത്തി.
കഥാപാത്രത്തെക്കുറിച്ച് സങ്കീർണ്ണമായ ചോദ്യങ്ങൾ മോഹൻലാൽ ചോദിക്കുമെന്ന് താൻ കരുതിയിരുന്നെന്നും എന്നാൽ എത്ര ദിവസം വേണമെന്ന് മാത്രമാണ് ചോദിച്ചതെന്നും, അത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും രാം ഗോപാൽ വർമ്മ പറയുന്നു.
പിന്നീട് മോഹൻലാൽ ഒരു 'സഹജമായ' നടനാണെന്ന് താൻ തിരിച്ചറിഞ്ഞെന്നും, അത് ഒരുപാട് തയ്യാറെടുക്കുന്ന ഒരാളേക്കാൾ മികച്ച അഭിനയമാണെന്ന് കൊണ്ടുവന്നതെന്നും രാം ഗോപാൽ വർമ്മ പറയുന്നു.
സിനിമയിൽ ഐപിഎസ് വീരപ്പള്ളി ശ്രീനിവാസൻ എന്ന കഥാപാത്രമായി മോഹൻലാലിൻ്റെ പ്രകടനത്തിൽ താൻ ആദ്യം തൃപ്തനല്ലായിരുന്നുവെന്ന് രാം ഗോപാൽ വർമ്മ പറയുന്നു. തന്റെ മനസ്സിലുള്ളത് താരം പുറത്തുവിടുന്നില്ലെന്ന് തോന്നിയതിനാലാണ് ആവർത്തിച്ച് ടേക്ക് എടുത്തത്. എന്നാൽ, ഏകദേശം 7 ടേക്കുകൾക്ക് ശേഷം, അവ പരിശോധിക്കുമ്പോൾ, ആദ്യത്തെ ടേക്ക് മികച്ചതാണെന്ന് തനിക്ക് മനസ്സിലായതായി ആർജിവി വെളിപ്പെടുത്തി.
ഒരു നടൻ എന്താണ് ചെയ്യേണ്ടത് അല്ലെങ്കിൽ പറയണം, അത് എത്ര കൃത്യമായി പറയണം എന്ന മുൻവിധിയോടെയാണ് സംവിധായകർ പലപ്പോഴും നടക്കുന്നതെന്ന് ചലച്ചിത്ര നിർമ്മാതാവ് ഇതിനെ ന്യായീകരിച്ചു. ആ മാനസികാവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ സംവിധായകന് കുറച്ച് മിനിറ്റ് എടുക്കുമെന്നും രാം ഗോപാൽ വർമ്മ കൂട്ടിച്ചേർത്തു.
കമ്പനി ഒരു ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രമാണ്. മോഹൻലാലും അജയ് ദേവ്ഗണും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിൽ വിവേക് ഒബ്‌റോയ്, മനീഷ കൊയ്‌രാള, അന്തര മാലി, സീമ ബിശ്വാസ്, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. റിലീസിന് ശേഷം ഈ ചിത്രം നിരൂപകപരവും വാണിജ്യപരവുമായ പ്രശംസ നേടിയിരുന്നു. ഏറ്റവും മികച്ച ഇന്ത്യൻ ഗ്യാങ്സ്റ്റർ ചിത്രങ്ങളിലൊന്നായി ആണ് കമ്പനി കണക്കാക്കുന്നത്.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമായ എൽ2: എമ്പുരാൻ എന്ന ചിത്രത്തിൻ്റെ പണിപ്പുരയിലാണ് മോഹൻലാൽ ഇപ്പോൾ. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയപ്പൻ, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, തുടങ്ങി നിരവധി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ വർഷം മാർച്ച് 27 ന് റിലീസിന് എത്തും.