'ഇച്ചാക്കയുടെയോ, ദുൽഖറിന്റെയോ , മഖ്‌ബൂലിന്റെയോ സിനിമകൾ കാണുമ്പോൾ താൻ ഇങ്ങനെയാണ്'; ഇബ്രാഹിം കുട്ടി
മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി തന്റെ സിനിമയോടുള്ള താല്പര്യത്തിന് കുറിച്ചും കുടുംബത്തിലെ സിനിമ വിശേഷങ്ങളെയും പറ്റി മനസ്സ് തുറന്നിരിക്കുകയാണ്. ദുൽഖർ സൽമാൻ അഭിനയിച്ചു ഈ അടുത്ത് മികച്ച വിജയം നേടിയ ചിത്രമാണ് ലക്കി ഭാസ്‌ക്കർ. പാൻ ഇന്ത്യൻ ചിത്രമായി എത്തിയ ലക്കി ഭാസ്‌ക്കർ ദുൽഖറിന്റെ ആദ്യ 100 കോടി ക്ലബ്ബിൽ കയറുന്ന ചിത്രമാണ്. എന്നാൽ ചിത്രം കണ്ടുകൊണ്ടിരുന്നപ്പോൾ ടി വി ഓഫ് ചെയ്‌തെന്നാണ് ഇബ്രാഹിം കുട്ടി പറയുന്നത്. ചിത്രത്തിൽ ദുൽഖർ പിടിക്കപ്പെടുമോ എന്ന് പേടിച്ച് ടെൻഷൻ ആയെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.
'' ലക്കി ഭാസ്‌ക്കർ കണ്ടുകൊണ്ടിരുന്നപ്പോൾ ടെൻഷൻ ആയി. ദുൽഖർ പിടിക്കപെടുമോ എന്നായി. അതുകൊണ്ട് ടി വി ഓഫ് ചെയ്ത് , രാത്രി കണ്ടാൽ ശെരിയാവില്ലയെന്ന് കരുതി ബാക്കി നാളെ കാണാമെന്നു വിചാരിച്ചു. എല്ലാവരുടെയും കൂടെ ഇരുന്നു കാണുമ്പോൾ അത്രയ്ക്ക് ടെൻഷൻ ആകില്ലെന്നും ഇബ്രാഹിം കുട്ടി പറയുന്നു.''
ഇച്ചാക്കയുടെയോ, ദുൽഖറിന്റെയോ , മഖ്‌ബൂലിന്റെയോ സിനിമകൾ കാണുമ്പോൾ താൻ ഇങ്ങനെയാണ്. ഇച്ചാക്കയുടെ ടർബോ കണ്ടപ്പോൾ കരച്ചിൽ വന്നു. കോമഡി ചിത്രമാണെങ്കിലും കാണുമ്പോൾ കരച്ചിൽ വരുന്നതിനു കാരണം ഇച്ചാക്കയുമായുള്ള കണക്ഷൻ ആണ്. കഥാപാത്രത്തിനും മുകളിൽ ഒരു വ്യക്തിയെ അങ്ങനെ കാണുമ്പോൾ കിട്ടുന്ന ഫീൽ ആണ് അതെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.
കൂടാതെ മഖ്ബൂലിനെ കുറിച്ച് മമ്മൂക്കയ്ക്ക് നല്ല പ്രതീക്ഷയാണെന്നും, നല്ല സ്പാർക്ക് ഉള്ള ആളാണ് മഖ്ബൂലെന്നും മമ്മൂക്ക പറയാറുണ്ട്.
ഒരുപാട് നല്ല ജോലി കിട്ടിയിട്ടും , ഓഡിഷൻ എന്ന് പറഞ്ഞു അതെല്ലാം വിട്ട് മഖ്ബൂൽ വരും. അസുരവിത്ത് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്റെ മകനാണ് എന്ന് പറയാതെ ആയിരുന്നു ഒഡിഷനിൽ പോയത്. ചില ഒഡിഷനുകൾ കിട്ടാതെയും പോയിട്ടുണ്ടെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.
''ഇച്ചാക്കയുടെ തനിയാവർത്തനത്തിന്റെ ക്ലൈമാക്സ് ഇതുവരെ കണ്ടിട്ടില്ല. ഇനി കാണുകയും ഇല്ല. വടക്കൻ വീരഗാഥയിലെ എല്ലാ ഡയലോഗും കാണാതെ അറിയാം''. സിനിമയിൽ അഭിനയിക്കാൻ വീട്ടിൽ പറയാതെ ആണ് അന്ന് മമ്മൂട്ടി അന്ന് പോയതെന്നും ഇബ്രാഹിന് കുട്ടി പറയുന്നു.ഒരു യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇബ്രാഹിം കുട്ടി ഈ കാര്യങ്ങൾ പങ്കുവെച്ചത്.