ഇന്ന് ഇരട്ടിമധുരം:വിസ്മയക്ക് ആശംസകൾ നേർന്ന് മോഹൻലാൽ
മാർച്ച് 27 ന് മോഹൻലാലിന് ഇരട്ടിസന്തോഷമാണ്. അദ്ദേഹം നായകനായ എമ്പുരാൻ തിയറ്ററിൽ റിലീസ് ചെയ്ത് മികച്ച പ്രതികരണങ്ങൾ നേടുമ്പോൾ ഇന്ന് അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ ജന്മദിനം കൂടിയാണ്. തനിക്കൊപ്പമുള്ള മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം മകൾക്ക് ജനദിനാശംസകൾ നേർന്നു. ഒരേ ദിവസം തന്നെ താരത്തിന് ഇരട്ടിസന്തോഷമായതിൽ ആരാധകരും ഏറെ സന്തുഷ്ടരാണ്.
‘‘ജന്മദിനാശംസകൾ, മായക്കുട്ടി! ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കട്ടെ! ജീവിതം സന്തോഷവും ചിരിയും നിറയട്ടെ! നിന്നെ ഓർത്ത് ഈ അച്ഛൻ എന്നും അഭിമാനിക്കുന്നു. എപ്പോഴും സ്നേഹിക്കുന്നു.’’ എന്നാണ് മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. നിരവധി ആരാധകരും വിസ്മയക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തി. മോഹൻലാലിന്റെ കരിയറിലെ തന്നെ വമ്പൻ സിനിമയായ എമ്പുരാന്റെ റിലീസ് ദിനം മകളുടെ ജന്മദിനം കൂടിയായത് ഏറെ സ്പെഷൽ ആണന്ന് ആരാധകർ കുറിച്ചു.
ഇന്ന് തിയേറ്ററിൽ റിലീസ് ചെയ്ത ഈമ്പുരാൻ റിലീസിങ്ങിന് മുന്നേ തന്നെ ഇന്ത്യൻ സിനിമയിലെ പല റെക്കോർഡുകളും തിരുത്തികുറിച്ചിരുന്നു. ചിത്രം കാണാനായി തീയറ്ററുകളിൽ എല്ലാം ആരാധകരുടെ തള്ളിക്കയറ്റമാണ്. ഒരു വമ്പൻ ചിത്രമായി ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.