'എന്തൊരു മോശം പ്രകടനം' ട്രോളുകൾ ഏറ്റുവാങ്ങി 'നാഷണൽ ക്രഷ്' തൃപ്തി ദിമ്രി.

'മേരെ മെഹബൂബ്' എന്ന ഗാനത്തിലെ നൃത്തചുവടുകൾക്കാണ് മോശം പ്രകടനം എന്ന രീതിയിൽ ട്രോളുകൾ. ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ ഗാനം കൂടുതൽ വൈറലാകുകയാണ്.

Update: 2024-10-02 06:48 GMT

അനിമൽ എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യത്തുടനീളം വലിയ തോതിലുള്ള ആരാധകവൃത്തം നേടിയെടുത്ത താരമാണ് തൃപ്തി ദിമ്രി. 'നാഷണൽ ക്രഷ്' എന്നറിയപ്പെടുന്ന താരത്തിന്റെ പുതിയ ചിത്രത്തിലെ നൃത്തചുവടുകൾക്ക് വിമർശനങ്ങളും ട്രോളുകളും കൊണ്ട് വിരൽ ആവുകയാണ്.

ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവുവിൻ്റെയും തൃപ്തി ദിമ്രിയുടെയും 'വിക്കി വിദ്യാ കാ വോ വാലാ വീഡിയോ' എന്ന ചിത്രത്തിലെ ഗാനം ഇതോടെ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ ഗാനം പുറത്തിറങ്ങിയ ഉടൻ തന്നെ നടിയുടെ നൃത്തചുവടുകൾക്ക് ഒരുപാട് വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചിത്രം ഈ മാസം11ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ 'മേരെ മെഹബൂബ്' എന്ന ഗാനം കൂടുതൽ വൈറലാകുകയാണ്. ഈ ഗാനത്തിൽ തൃപ്തി നൃത്തം ചെയ്യുന്നത് കണ്ടതോടെ തൃപ്തി ദിമ്രിയെ ട്രോളുകയാണ് സോഷ്യൽ മീഡിയ.'തൃപ്തിയേക്കാൾ കൂടുതൽ റാവു സാഹിബ് ഗാനത്തിന് തീ കൊളുത്തി', 'ആരാണ് ഇതിന്റെ നൃത്തസംവിധായകൻ?' 'തൃപ്തിക്ക് ഗ്ലാമർ ഇല്ല. അതുകൊണ്ട് ഇത്തരത്തിലുള്ള പാട്ടിൽ അവരെ ഉൾപ്പെടുത്തരുത്. 'തൃപ്തിക്ക് നൃത്തം ചെയ്യാൻ കഴിയില്ല, വളരെ മോശം പ്രകടമാണ് എന്നെക്കെയുള്ള കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. തൃപ്തിയെക്കാൾ രാജ് കുമാർ റാവു ഈ ഗാനത്തിന് നന്നായി നൃത്തം ചെയ്‌തെന്നും ചിലർ പറയുന്നു.


2017-ൽ മോം എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് തൃപ്തി ദിമ്രി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലൈലാ മജ്നു (2018) അൻവിത ദത്തിൻ്റെ ബുൾബുൾ (2020), ക്വലാ (2022) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫിലിംഫെയർ OTT അവാർഡ് ലഭിച്ചിരുന്നു.എന്നാൽ രൺബീർ കപൂറിന്റെ അനിമൽ (2023) എന്ന ചിത്രത്തിലെ ഒരു സോയ കഥാപാത്രത്തിലൂടെയാണ് തൃപ്‌തിയ്ക്കു കൂടുതൽ ജനപ്രീതി നേടിയത്. അതിനുശേഷം വലിയ ആരാധകർ ഉണ്ടായ തൃപ്തിയെ ' നാഷണൽ ക്രഷ്' എന്നാണ് അറിയപ്പെടുന്നത്.

ബുൾബുൾ , ക്വലാ പോലെയുള്ള ചിത്രങ്ങളിലെ അഭിനയം മാത്രമേ തൃപ്തിയ്ക്ക് കഴിയുള്ളു, ബോളിവുഡിന്റെ കൊമേർഷ്യൽ രീതിക്ക് തരാം ഒട്ടും ചേരില്ല എന്ന തരത്തിലുള്ള ട്രോളുകളും മുന്നേ വന്നിരുന്നു. ലാക്മെ ഫാഷൻ വീക്കിലെ തൃപ്തിയുടെ റാംപ് വാക്കിനും കടുത്ത വിമർശങ്ങളും ട്രോളുകളും നേരിട്ടിരുന്നു. 

Tags:    

Similar News