നടൻ ജയസൂര്യ അപ്രതീക്ഷിതമായി 'ഗന്ധർവനെ' കണ്ടുമുട്ടിയപ്പോൾ...
ഗന്ധർവ്വൻ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ഓർമ്മ വരുന്നത് പദ്മരാജൻ്റെ 'ഞാൻ ഗന്ധർവ്വൻ' ലെ നിതീഷ് ഭരധ്വരാജിനെയാണ്. മലയാളികളുടെ ഗന്ധർവ്വ സങ്കല്പങ്ങളുടെ മുഖമായി മാറിയ നിതീഷ് ഭരദ്വാരാജിനെ മഹാ കുംഭമേളയിൽ വെച്ച് കണ്ടുമുട്ടിയ അവസരം പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ. മഹാകുംഭമേളക്കിടെയാണ് താരം നിതീഷിനെ കണ്ടുമുട്ടിയത്. കാണുക മാത്രമല്ല ഗന്ധര്‍വനിലെ ഹിറ്റ് ഗാനമായ 'ദേവാങ്കണങ്ങള്‍ കൈ ഒഴിഞ്ഞ താരകം..' എന്ന് തുടങ്ങുന്ന ഗാനവും ഇരുവരും ചേർന്ന് പാടുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെയാണ് ഈ അപൂർവമായ കണ്ടുമുട്ടൽ ജയസൂര്യ പങ്കുവെച്ചത്. "അപ്രതീക്ഷിതമായ കണ്ടുമുട്ടലുകൾ ശരിക്കും മനോഹരമാണ്," എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യ വീഡിയോ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം നടൻ ജയസൂര്യ കുടുംബത്തോടൊപ്പം പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കുകയും, ഗംഗയിൽ സ്നാനം നടത്തുകയും ചെയ്ത ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഭാര്യ സരിത ജയസൂര്യ, മക്കളായ അദ്വൈത്, വേദ എന്നിവരോടൊപ്പമാണ് ജയസൂര്യ കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്. കുംഭമേളയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും ജീവിതത്തിൽ ഒരിക്കൽ മാത്രം പങ്കെടുക്കാൻ കഴിയുന്ന മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞിരുന്നു.
അതേസമയം, 33 വർഷങ്ങൾക്കു ശേഷം നിതീഷ് ഭരദ്വാജ് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ജയസൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായ കത്തനാരിൽ നിതീഷ് ഭാരദ്വര്ജും അഭിനയിക്കുന്നുണ്ട്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാന്‍ ഗന്ധർവനിലേത്. 2018ൽ റിലീസ് ചെയ്ത ‘കേദാർനാഥ്’ എന്ന ബോളിവുഡ് സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ തുടങ്ങിയവരാണ് കത്തനാരിലെ മറ്റു താരങ്ങൾ. റോജിൻ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകൻ