ഉന്നതജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാൻ ദളപതി വിജയ് വീണ്ടും
ജൂൺ 28നും ജൂലൈ ആറിനും താരം സർട്ടിഫിക്കേറ്റ് നൽകുമെന്ന് ടിവികെ നേതാക്കള്‍ തന്നെയാണ് വ്യക്തമാക്കിയത്.;
10,12 ക്ലാസുകളിലെ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ സിനിമാ നടനും ടിവികെ നേതാവുമായ വിജയ്. രണ്ട് ഘട്ടങ്ങളിലായിട്ടാവും ചടങ്ങ് നടത്തുക. ജൂൺ 28നും ജൂലൈ ആറിനും താരം സർട്ടിഫിക്കേറ്റ് നൽകുമെന്ന് ടിവികെ നേതാക്കള്‍ തന്നെയാണ് വ്യക്തമാക്കിയത്.
രാഷ്‍ട്രീയത്തിലേക്കിറങ്ങുന്നതിനു മുന്നോടിയായി വിജയ് കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥികളെ ആദരിച്ചിരുന്നു. ഏറെ മാധ്യമ ശ്രദ്ധ അത് നേടുകയും ചെയ്തു. അതേ സമയം ദളപതി വിജയ് നായകനായ ചിത്രം ദ ഗോട്ടാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ക്ലൈമാക്സ് തിരുവനന്തപുരത്താണ് ചിത്രീകരിച്ചിരുന്നത്. കേരളത്തിലെത്തിയ വിജയ്‍യ്‍ക്ക് ലഭിച്ച സ്വീകരണത്തിന്റെ വാര്‍ത്ത വലിയ ചര്‍ച്ചയായി മാറുകയും ചെയ്‍തിരുന്നു.
ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ ആണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ മികച്ച വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.