വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സൂര്യ ; പുതുവത്സരത്തിൽ റെട്രോയുടെ പുതിയ പോസ്റ്റർ
പുതുവർഷത്തിൽ ആരാധകരെ ആഘോഷിക്കാനും ആശംസിക്കാനും സൂര്യ കാർത്തിക്ക് സുബ്ബരാജ് പടം റെട്രോയുടെ പുതിയ പോസ്റ്റർ എത്തി. ഒരു വിന്റജ് കാറിൽ ചാരി നിൽക്കുന്ന സൂര്യയുടെ സ്റ്റൈലൻ പോസിൽ ഉള്ള പോസ്റ്റർ ആണ് പുറത്തു വിട്ടിരിരിക്കുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാൻ്റിക് ആക്ഷൻ ചിത്രമായിട്ടാണ് അറിയപ്പെടുന്നത്. പൂജ ഹെഡ്ഗെ നായികയായി എത്തുന്ന ചിത്രത്തിന് ആദ്യം സൂര്യ44 എന്നായിരുന്നു പേരിട്ടിരുന്നത്.
മുൻനിര താരങ്ങളെ കൂടാതെ, ജയറാം, ജോജു ജോർജ്ജ്, കരുണാകരൻ, നാസർ, പ്രകാശ് രാജ്, സുജിത് ശങ്കർ, പ്രേം കുമാർ, രാമചന്ദ്രൻ ദുരൈരാജ്, രമ്യ സുരേഷ് തുടങ്ങി നിരവധി അഭിനേതാക്കളുടെ ഒരു കൂട്ടം ലിസ്റ്റും സിനിമയിലുണ്ട്. കൂടാതെ, 2025 മാർച്ചിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ എത്തിയിരുന്നു. ഗംഭീര അഭിപ്രായമാണ് ടൈറ്റിൽ റെസീറിൽ നിന്നും ലഭിക്കുന്നത്. അക്രമാസക്തനും ഗുണ്ടാ പ്രവർത്തനങ്ങൾ ചെയ്യുന്നതുമായ ഒരുവൻ പ്രണയത്തിലായ ശേഷം കുറ്റകൃത്യങ്ങൾ നിറഞ്ഞ ലോകം വിടുന്നതിൻ്റെ കഥയുടെ ദൃശ്യങ്ങൾ ആണ് ടീസറിൽ കാണുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
സൂര്യ നായകനായി എത്തിയ ശിവ ചിത്രം കങ്കുവ നേരിട്ട വലിയ പരാജയത്തിന് ശേഷം റെട്രോയിലൂടെ സൂര്യയുടെ ഗംഭീര തിരിച്ചുവരവ് പ്രതീഷിക്കുകയാണ് ആരാധകർ.
ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ തൃഷ കൃഷ്ണൻ നായികയായി എത്തുന്ന സൂര്യ 45 ന്റെ ഷൂട്ടിങിലാണ് ഇപ്പോൾ സൂര്യ.വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടിവസൽ , സംവിധായകൻ തൻ്റെ ഏറ്റവും പുതിയ ചിത്രമായ വിടുതലൈ രണ്ടാം ഭാഗം പൂർത്തിയാക്കിയതിനാൽ ഉടൻ തന്നെജോലികൾ ആരംഭിക്കുമെന്ന് പറയപ്പെടുന്നു. മൂന്നു ഭാഗങ്ങളായി ആയിരിക്കും ചിത്രമാണ് എത്തുക എന്നുള്ള പുതിയ അഭ്യൂഹങ്ങളും ഉണ്ടായിട്ടുണ്ട്.
.