വിജയ്ക്കും സമാന്തയ്ക്കും അറിയാമായിരുന്ന കീർത്തി സുരേഷ് - ആന്റണി തട്ടിൽ പ്രണയ ബന്ധം

സിനിമയിലടക്കം അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ കീർത്തിയും ആന്റണിയും തമ്മിലുള്ള പ്രണയം അറിഞ്ഞിരുന്നുള്ളു.;

Update: 2025-01-02 05:41 GMT

നടി കീർത്തി സുരേഷും ഭർത്താവ് ആന്റണി തട്ടിലും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. ഡിസംബർ 12ന് ഗോവയിൽ വെച്ചാണ് ഹിന്ദു ആചാരപ്രകാരവും, ക്രിസ്ത്യൻ ആചാര പ്രകാരവും ഇരുവരുടെയും സ്വപ്നതുല്യമായ വിവാഹം നടന്നത്. ഹൈ സ്കൂൾ സുഹൃത്തുക്കളായ കീർത്തിയും ആന്റണിയും 15 വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിന് കുറച്ചു നാളുകൾകൾക്ക് മുൻപായിരുന്നു ഈ കാര്യം പുറത്തുവന്നത്. എങ്ങനെയാണ് 15 വർഷമായുള്ള പ്രണയ ബന്ധം കീർത്തി ആരോടും പറയാതെ മറച്ചു വെച്ചതെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. സിനിമയിലടക്കം അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ കീർത്തിയും ആന്റണിയും തമ്മിലുള്ള പ്രണയം അറിഞ്ഞിരുന്നുള്ളു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ കീർത്തി ഇവർ ആരൊക്കെ എന്നും പറഞ്ഞു.വിജയ്, സാമന്ത, അറ്റ്ലീ, അറ്റ്ലീയുടെ ഭാര്യ പ്രിയ, കല്യാണി പ്രിയദർശൻ, ഐശ്വര്യ ലക്ഷ്മി, ജഗദീഷ് പളനിസ്വാമി എന്നിവർക്ക് തങ്ങളുടെ പ്രണയം അറിയാമായിരുന്നു എന്ന് കീർത്തി സുരേഷ് പറഞ്ഞു.

''എന്റെ അടുത്ത സുഹൃത്തുക്കൾക്ക് അല്ലാതെ മറ്റാർക്കും ഞങ്ങളുടെ പ്രണയം അറിയില്ലായിരുന്നു. സിനിമ ഇൻഡസ്ട്രയിൽ തന്നെ വിജയ്സാറിനും , സാം (സാമന്ത ), അറ്റ്ലീ, അറ്റ്ലീയുടെ ഭാര്യ പ്രിയ, കല്യാണി , ഐശ്വര്യ ലക്ഷ്മി, ജഗദീഷ് എന്നിവർക്ക് മാത്രമേ അറിയില്ലായിരുന്നു''. -കീർത്തി സുരേഷ് പറയുന്നു.

ഇരുവരുടെയും ഡേറ്റിംഗ് കാലം മുതൽ തന്നെ തങ്ങളുടെ പ്രണയവും സ്വകാര്യ ജീവിതവും വളരെ സ്വര്യമായി തന്നെ നിലനിർത്താൻ ശ്രെമിച്ചിരുനെന്നും കീർത്തി പറയുന്നു. കൂടാതെ ഭർത്താവ് ആന്റണി തട്ടിൽ മാധ്യമങ്ങളുടെ മുന്നിൽ വരാൻ പൊതുവെ നനയ്ക്കുന്ന വ്യക്തിയാണ്. പ്രേമിക്കുന്ന സമയത്ത് മാധ്യമങ്ങളിൽ ഇത് ചോർന്നു പോകുമോ എന്ന് ഭയപെട്ടതായും കീർത്തി സുരേഷ് പറഞ്ഞു.

Tags:    

Similar News